കേരള സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിൽ താഴെ പറയുന്ന തസ്തികകളിലേക്ക് PSC പരീക്ഷയില്ലാതെ താൽക്കാലിക നിയമനം നടത്തുന്നുണ്ട്. അർഹരായ ഉദ്യോഗാർഥികൾ അതത് ഓഫീസുമായി ബന്ധപ്പെടണം.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ വഴി ജോലി അവസരം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 21 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു. ക്ലീനിങ് സ്റ്റാഫ് മുതൽ മറ്റു നിരവധി ജോലി ഒഴിവുകളും വന്നിട്ടുണ്ട്, ജോലി നേടാൻ ആഗ്രഹിക്കുന്നവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടുക.
ജോലി ഒഴിവുകൾ : നഴ്‌സറി ടീച്ചേഴ്‌സ്, പി ജി ടി ടീച്ചര്‍ (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കമ്പ്യൂട്ടര്‍, മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, സോഷ്യല്‍ സയന്‍സ്), സീനിയര്‍ അക്കൗണ്ടന്റ്, ആര്‍ട്ട്/ക്രാഫ്റ്റ്, ഡ്രൈവര്‍ (ഹെവി), ക്ലീനിങ്, അറ്റന്‍ഡര്‍ സ്‌കൂള്‍ - കണ്ണൂര്‍, റെസ്റ്റോറന്റ് മാനേജര്‍, അസിസ്റ്റന്റ് റെസ്റ്റോറന്റ് മാനേജര്‍, ഷിഫ്റ്റ് മാനേജര്‍, ടീം മെമ്പര്‍.
മുകളിൽ നൽകിയ ജോലി ഒഴിവുകൾ നേടാൻ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം.
നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് സഹിതം വന്ന് പങ്കെടുക്കാവുന്നതാണ്.ഫോണ്‍: 0497 2707610, 6282942066.
വനഗവേഷണ സ്ഥാപനത്തില്‍ ജോലി നേടാൻ അവസരം
പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തില്‍ മുള ഇനങ്ങളുമായി ബന്ധപ്പെട്ട മൂന്ന് വര്‍ഷത്തെ ഗവേഷണ പദ്ധതിയിലേക്ക് പ്രൊജക്ട് ഫെലോയെ താല്‍ക്കാലികമായി നിയമിക്കുന്നു.എം.എസ്.സി ബോട്ടണി/ ജെനറ്റിക്‌സ് ആന്‍ഡ് പ്ലാന്റ് ബ്രീഡിങില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം.തന്മാത്ര മാര്‍ക്കിങ്ങിലും, ജനിതക വൈവിധ്യ പഠനത്തിലും, വനമേഖലയില്‍ ഫീല്‍ഡ് വര്‍ക്ക് ചെയ്തുള്ള പ്രവൃത്തിപരിചയം അഭികാമ്യം.
പ്രതിമാസ ഫെലോഷിപ്പ് തുക - 22000 രൂപ, 2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്.പട്ടികജാതി - പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും വയസിളവ് ലഭിക്കും.
താല്‍പര്യമുള്ളവര്‍ ജൂണ്‍ 21ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
അങ്കണവാടി ഹെല്‍പ്പര്‍: എന്‍.സി.എ. നിയമനം നടത്തുന്നു
ആലപ്പുഴ: മാവേലിക്കര ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലുള്ള ചെട്ടിക്കുളങ്ങര പഞ്ചായത്തിലെ അങ്കണവാടികളില്‍ നിലവിലുള്ള എന്‍.സി.എ. ഒഴിവുകളില്‍ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.പരമാവധി ഷെയർ ചെയ്യുക ജോലി നേടുക.
ഇതിനായി പഞ്ചായത്തില്‍ സ്ഥിര താമസമുള്ള മുസ്ലീം, ധീവര, ലാറ്റിന്‍കാത്തലിക്/ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ 18 നും 46 നുമിടയില്‍ പ്രായമുള്ളവരും പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവർ ആയിരിക്കണം.
അപേക്ഷ ജൂണ്‍ 25-ന് വൈകീട്ട് അഞ്ചിനകം മാവേലിക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മാവേലിക്കര ഐ.സി.ഡി.എസ്. ഓഫീസില്‍ നല്‍കണം.
മുസ്ലീം, ധീവര, ലാറ്റിന്‍കാത്തലിക്/ആംഗ്ലോ ഇന്ത്യന്‍ സംവരണ വിഭാഗത്തിന് മാത്രം തയ്യാറാക്കുന്ന സെലക്ഷന്‍ ലിസ്റ്റുകള്‍ 2024 മാര്‍ച്ച് ആറിന് ചെട്ടിക്കുളങ്ങര പഞ്ചായത്തില്‍ നിലവില്‍ വന്ന ഹെല്‍പ്പര്‍ സെലക്ഷന്‍ ലിസ്റ്റിന്റെ കാലയളവില്‍ ഈ വിഭാഗക്കാര്‍ക്കായി നീക്കി വച്ചിട്ടുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതുവരെ മാത്രം പ്രാബല്യത്തില്‍ ഉണ്ടായിരിക്കുന്നതാണ്