കേരള ടൂറിസം വകുപ്പ് അതിന്റെ ഗസ്റ്റ് ഹൗസുകളിലേക്ക് പുതിയ ജീവനക്കാരെ തേടുന്നു. ഫുഡ് ബിവറേജ് സ്റ്റാഫ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, കിച്ചൻ മേട്ടി, കുക്ക്, റിസപ്ഷനിസ്റ്റ് തുടങ്ങിയ 17 തസ്തികകളിലേക്കാണ് നിയമനം. ആലുവ, ആലപ്പുഴ ഗവൺമെന്റ് ഗസ്റ്റ് ഹൗസുകളിലാണ് ഒഴിവുകൾ. പ്രീ-ഡിഗ്രി മുതൽ എസ്എസ്എൽസി വരെയുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ 2024 ജൂലൈ 12-ന് നടക്കും.
Vacancy Details
കേരള ടൂറിസം വകുപ്പ് ആകെ 17 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ ഫുഡ് ബിവറേജ് സ്റ്റാഫ് (5), ഹൗസ് കീപ്പിംഗ് സ്റ്റാഫ് (6), കിച്ചൻ മേട്ടി (2), കുക്ക് (1), റിസപ്ഷനിസ്റ്റ് (4) എന്നിങ്ങനെയാണ് ഒഴിവുകൾ.
തസ്തികയുടെ പേര് | ഗവൺമെന്റ് ഗസ്റ്റ് ഹൗസ് ആലുവ | ഗവൺമെന്റ് ഗസ്റ്റ് ഹൗസ് ആലപ്പുഴ |
---|---|---|
ഫുഡ് ബിവറേജ് സ്റ്റാഫ് | 03 | 02 |
ഹൗസ് കീപ്പിംഗ് സ്റ്റാഫ് | 06 | - |
കിച്ചൻ മേട്ടി | 01 | 01 |
കുക്ക് | 01 | - |
റിസപ്ഷനിസ്റ്റ് | 03 | 01 |
Age Limit Details
18 വയസ്സിനും 35 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
Qualification Details
ഓരോ തസ്തികയ്ക്കും വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതകളും പരിചയവും ആവശ്യമാണ്. ഫുഡ് ബിവറേജ് സ്റ്റാഫിനും റിസപ്ഷനിസ്റ്റിനും പ്രീ-ഡിഗ്രിയും ബന്ധപ്പെട്ട മേഖലയിൽ സർട്ടിഫിക്കറ്റും വേണം. ഹൗസ് കീപ്പിംഗ് സ്റ്റാഫിന് എസ്എസ്എൽസിയും പ്രസക്തമായ കോഴ്സും ആവശ്യമാണ്. കുക്കിന് എസ്എസ്എൽസിയും ഫുഡ് പ്രൊഡക്ഷനിൽ സർട്ടിഫിക്കറ്റും വേണം. കിച്ചൻ മേട്ടിക്ക് എസ്എസ്എൽസിയും ഫുഡ് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റും ആവശ്യമാണ്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Position | Qualifications | Experience |
---|---|---|
ഫുഡ് & ബിവറേജ് സ്റ്റാഫ്/ റിസപ്ഷനിസ്റ്റ് (Food & Beverage Staff/ Receptionist) |
|
വെയിറ്റർ/ ക്യാപ്റ്റൻ/ ബട്ലർ ആയി കുറഞ്ഞത് 2 വർഷത്തെ പരിചയം. |
ഹൗസ് കീപ്പിംഗ് സ്റ്റാഫ് (Housekeeping Staff) |
|
6 മാസത്തെ പ്രവർത്തിപരിചയം |
കുക്ക് (Cook) |
|
2 വർഷത്തെ പ്രവൃത്തിപരിചയം. |
കിച്ചൻ മേട്ടി (Kitchen Helper) |
|
2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിന് മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക്/ അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 1 വർഷത്തെ പരിചയം. |
Application Process
അപേക്ഷകർ https://www.keralatourism.org/recruitments എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം "The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakualam - 682011" എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ജൂലൈ 12 വൈകുന്നേരം 4 മണി ആണ്.