കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സഹായസ്ഥാപനമായ കിഫ്കോൺ പ്രൈവറ്റ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാവുന്ന ഈ തസ്തികകളിലേക്ക് ഓണ്‌ലൈനായി 2024 ജൂൺ 12 മുതൽ അപേക്ഷിക്കാം. അപേക്ഷകളുടെ അവസാന തീയതി 2024 ജൂൺ 25 ആണ്.
Latest KIIFCON Job Notification Details
- ഓർഗനൈസേഷൻ പേര്: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്‌ബി)
- ജോബ് കാറ്റഗറി: കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം: താൽക്കാലികം
- തസ്തികകളുടെ പേര്: പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി, ഗ്രാജ്വേറ്റ് ട്രെയിനി, ടെക്നിക്കൽ അസിസ്റ്റന്
- ആകെ ഒഴിവുകൾ: 10
- ജോലിസ്ഥലം: കേരളത്തിലുടനീളം
- ശമ്പള വിവരം: കുറഞ്ഞത് 20,000 രൂപ മുതൽ ഉയർന്നത് 32,500 രൂപ വരെ
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 2024 ജൂൺ 25
KIIFCON Vacancy Details 2024
കിഫ്കോൺ റിക്രൂട്ട്മെന്റിൽ ആകെ 10 ഒഴിവുകളാണുള്ളത്. പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനികൾക്കായി 5 ഒഴിവുകളും ഗ്രാജ്വേറ്റ് ട്രെയിനികൾക്കായി 5 ഒഴിവുകളും ടെക്നിക്കൽ അസിസ്റ്റന്റുമാർക്കായി 3 ഒഴിവുകളുമുണ്ട്.
KIIFCON Eligibility Criteria
പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനികൾക്ക് സ്ട്രക്ചറൽ എഞ്ചിനീയറിംഗ്, ട്രാൻസ്പോർട്ടേഷൻ, ജിയോടെക്‌നിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും പ്രായപരിധി 28 വയസ്സുമാണ് യോഗ്യത.
ഗ്രാജ്വേറ്റ് ട്രെയിനികൾക്ക് സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്/ബി.ഇ ബിരുദവും 28 വയസ്സ് പ്രായപരിധിയുമാണ്.
ടെക്നിക്കൽ അസിസ്റ്റന്റുകാർക്ക് ട്രാൻസ്പോർട്ട് പ്ലാനിംഗിൽ ബിരുദാനന്തര ബിരുദവും രണ്ടുവർഷം പരിചയവും നിർബന്ധമാണ്. പ്രായപരിധി 35 വയസ്സാണ്.
Application Process Of KIIFCON Recruitment 2024
യോഗ്യരായവർക്ക് cmd.kerala.gov.in വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ അപ്‌ലോഡ് ചെയ്യണം. പൂർണ വിവരങ്ങൾ ഉൾപ്പെടുത്താത്ത അപേക്ഷകൾ നിരസിക്കുന്നതാണ്. 2024 ജൂൺ 25 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷ സമർപ്പിക്കണം