IBPS CRP Clerk XIV Recruitment 2024
ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) 6128 ക്ലർക്ക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ജൂലൈ 21 ആണ്. ഓൺലൈൻ അപേക്ഷ 2024 ജൂലൈ 1 മുതൽ സ്വീകരിക്കും.

IBPS Clerk Notification 2024
IBPS CRP Clerk XIV Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
തസ്തികയുടെ പേര് | ക്ലാര്‍ക്ക് |
ഒഴിവുകളുടെ എണ്ണം | 6128 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.25,000 – 45,000/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ജൂലൈ 1 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ജൂലൈ 28 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.ibps.in/ |
ഒഴിവുകളുടെ വിശദാംശങ്ങൾ: ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങി 12 പ്രമുഖ പൊതുമേഖലാ ബാങ്കുകളിലായി ആകെ 6128 ഒഴിവുകളാണുള്ളത്. കേരളത്തിൽ 106 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ശമ്പള വിവരങ്ങൾ: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 - 45,000 രൂപ വരെ ശമ്പളം ലഭിക്കും.
പ്രായപരിധി: അപേക്ഷകർക്ക് 20 മുതൽ 28 വയസ്സ് വരെ പ്രായമുണ്ടായിരിക്കണം (02.07.1996 നും 01.07.2004 നും ഇടയിൽ ജനിച്ചവർ). പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
യോഗ്യതാ വിവരങ്ങൾ:ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.
അപേക്ഷാ ഫീസ്: ജനറൽ/ഒബിസി വിഭാഗക്കാർക്ക് 850 രൂപയും എസ്സി/എസ്ടി/പിഡബ്ല്യുഡി/മുൻ സൈനികർക്ക് 175 രൂപയുമാണ് അപേക്ഷാ ഫീസ്.
അപേക്ഷിക്കേണ്ട വിധം:
- www.ibps.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഹോംപേജിലെ റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക.
- നിങ്ങളുടെ യോഗ്യത പരിശോധിച്ച് അക്കൗണ്ട് സൃഷ്ടിക്കുക.
- അപേക്ഷ പൂരിപ്പിച്ച് ഫീസ് അടയ്ക്കുക.
- അപേക്ഷ സമർപ്പിച്ച് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.