വർക്കല താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ
വർക്കല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, എക്സ്-റേ ടെക്നിഷ്യൻ, ഡ്രൈവർ, ഇലക്ട്രിഷ്യൻ വിഭാഗങ്ങളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഫാർമസിസ്റ്റ് വിഭാഗത്തിൽ ജൂലൈ 10നും ലാബ് ടെക്നിഷ്യൻ വിഭാഗത്തിൽ 11നും എക്സ്-റേ ടെക്നിഷ്യൻ വിഭാഗത്തിൽ 12നും ഡ്രൈവർ, ഇലക്ട്രിഷ്യൻ വിഭാഗങ്ങളിൽ 17നുമാണ് വാക് ഇൻ ഇന്റർവ്യൂ.
താത്പര്യമുള്ളവർ ബന്ധപ്പെട്ട അസൽ രേഖകളുമായി അഭിമുഖ ദിവസം രാവിലെ 10ന് റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0470 2080088, 8590232509, 9846021483.
ക്ഷീരവികസന വകുപ്പിൽ അനലിസ്റ്റ് ഒഴിവ്
ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിസ്ട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകളുടെ എണ്ണം രണ്ട്. എം.ടെക്(ഡയറി കെമിസ്ട്രി)/ബി.ടെക് (ഡയറി ടെക്നോളജി)/ എം.എസ്‌സി (ബയോകെമിസ്ട്രി) ആണ് യോഗ്യത. വെള്ളത്തിന്റെ IS 10500 പ്രകാരമുള്ള പരിശോധനയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം, എഎഎസ്, ഐസിപി എംഎസ്, ജിസി, എച്ച്പിഎൽസി എന്നീ ഉപകരണങ്ങളുടെ പ്രവർത്തനത്തിലുള്ള പ്രായോഗിക പരിചയം എന്നിവ ഉണ്ടായിരിക്കണം.
എൻഎബിഎൽ അംഗീകൃത ലാബിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 18നും 40നും മധ്യേയായിരിക്കണം. പ്രതിമാസ വേതനം 30,000 രൂപ (കൺസോളിഡേറ്റഡ്). അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകൾ ജൂലൈ എട്ടിന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് ഓഫീസിൽ ലഭിക്കണം.
അപേക്ഷകൾ അയക്കേണ്ട വിലാസം: ജോയിന്റ് ഡയറക്ടർ/ക്വാളിറ്റി മാനേജർ, സ്റ്റേറ്റ് ഡയറി ലബോറട്ടറി, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം- 695 004. ഇ-മെയിൽ: [email protected], വെബ്സൈറ്റ്: www.dairydevelopment.kerala.gov.in, ഫോൺ: 0471 2440074.
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ ഒഴിവ്
പാപ്പിനിശ്ശേരി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ജി എന്‍ എം/ ബി എസ് സി നഴ്‌സിങ് ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് പാപ്പിനിശ്ശേരി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 0497 2787644.
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ ഒഴിവ്
ചെമ്പിലോട് ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ജി എന്‍ എം/ ബി എസ് സി നഴ്‌സിങ്, കേരള നഴ്‌സിങ് ആന്റ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രായം 40 വയസില്‍ താഴെ. താല്‍പര്യമുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 11 മണിക്ക് ചെമ്പിലോട് ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍: 0497 2822042, 8921991053.
കുടുംബശ്രീയില്‍ നിയമനം
കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലയില്‍ അഞ്ച് ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകള്‍ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റര്‍ ലെവല്‍ ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സിആര്‍പി തസ്തകകളിലേക്ക് നിയമനം നടത്തുന്നു. 40 വയസ് അധികരിക്കാത്ത കുടുംബശ്രീ/ഓക്സിലറി/ കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. വെള്ളമുണ്ട, മുട്ടില്‍, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, പനമരം ക്ലസ്റ്ററുകളിലേക്കാണ് നിയമനം. ഐഎഫ്സ്സി ആങ്കര്‍ തസ്തികയില്‍ ഡിഗ്രി/ഡിപ്ലോമ അഗ്രികള്‍ച്ചര്‍/എലൈഡ് സയന്‍സസ്, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. സീനിയര്‍ സിആര്‍പിക്ക് കൃഷി സഖി/പശുസഖി/അഗ്രി സിആര്‍പിയായി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷകര്‍ അതത് ബ്ലോക്കില്‍ താമസിക്കുന്നവരായിരിക്കണം. താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുമായി ജൂലൈ 20നകം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍- 04936-299370, 9562418441