Kerala Women and Child Development Recruitment 2024
വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തവനൂർ ഗേൾസ് എൻട്രി ഹോമിൽ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. നിർഭയ സെല്ലിന്റെ ഭാഗമായി രണ്ടത്താണി യുവതകൾച്ചറൽ ഓർഗനൈസേഷന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ അഞ്ചാം ക്ലാസ് മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് വരെയുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഹോം മാനേജർ, ഫീൽഡ് വർക്കർ, കെയർടേക്കർ, സൈക്കോളജിസ്റ്റ്, കുക്ക്, ലീഗൽ കൗൺസിലർ, സെക്യൂരിറ്റി, ക്ലീനിങ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നത് ഇന്ന് മുതൽ ആരംഭിച്ച് ജൂലൈ 12 വൈകുന്നേരം 5 മണി വരെയാണ്. വിശദമായ ജോലി വിവരങ്ങൾക്ക് ചുവടെ ചേർക്കുന്നു.
ഒഴിവുകളുടെ വിശദാംശങ്ങൾ: ഹോം മാനേജർ (1), ഫീൽഡ് വർക്കർ കം കേസ് വർക്കർ (1), കെയർടേക്കർ (1), പാർട്ട് ടൈം സൈക്കോളജിസ്റ്റ് (1), കുക്ക് (1), പാർട്ട് ടൈം ലീഗൽ കൗൺസിലർ (1), സെക്യൂരിറ്റി (1), ക്ലീനിങ് സ്റ്റാഫ് (1) എന്നിങ്ങനെ ആകെ 8 ഒഴിവുകളാണുള്ളത്.
ശമ്പള വിവരങ്ങൾ: ഹോം മാനേജർ: ₹22,500/-, ഫീൽഡ് വർക്കർ: ₹16,000/-, കെയർടേക്കർ: ₹12,000/-, സൈക്കോളജിസ്റ്റ്: ₹12,000/-, കുക്ക്: ₹12,000/-, ലീഗൽ കൗൺസിലർ: ₹10,000/-, സെക്യൂരിറ്റി: ₹10,000/-, ക്ലീനിങ് സ്റ്റാഫ്: ₹9,000/- എന്നിങ്ങനെയാണ് പ്രതിമാസ ശമ്പളം.
പ്രായപരിധി: കെയർടേക്കർ: 25 വയസ്സ് പൂർത്തിയായിരിക്കണം (30-45 വയസ്സിനിടയിലുള്ളവർക്ക് മുൻഗണന). കുക്ക്, ക്ലീനിങ് സ്റ്റാഫ്: 25 വയസ്സിന് മുകളിൽ. മറ്റ് തസ്തികകൾക്ക് പ്രത്യേക പ്രായപരിധി പറഞ്ഞിട്ടില്ല.
യോഗ്യതാ വിവരങ്ങൾ:
ഹോം മാനേജർ, ഫീൽഡ് വർക്കർ: എം.എസ്.ഡബ്ല്യു/സൈക്കോളജി/സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം.
കെയർടേക്കർ: പ്ലസ് ടു.
സൈക്കോളജിസ്റ്റ്: സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പരിചയവും.
കുക്ക്, ക്ലീനിങ് സ്റ്റാഫ്: അഞ്ചാം ക്ലാസ്.
ലീഗൽ കൗൺസിലർ: എൽ.എൽ.ബി.
സെക്യൂരിറ്റി: എസ്.എസ്.എൽ.സി.
അപേക്ഷാ പ്രക്രിയ: അപേക്ഷകർ വെള്ള പേപ്പറിൽ ഫോട്ടോ സഹിതം അപേക്ഷ തയ്യാറാക്കി, യോഗ്യത, വയസ്സ്, പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ആധാർ പകർപ്പും സഹിതം[email protected]എന്ന ഇമെയിൽ വിലാസത്തിലോ, "സെക്രട്ടറി, ശാന്തിഭവനം, പൂവൻചിന, രണ്ടത്താണി പി.ഒ 676510" എന്ന മേൽവിലാസത്തിലോ ജൂലൈ 12 വൈകുന്നേരം 5 മണിക്ക് മുമ്പായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9446296126, 8891141277.