കെഎസ്‌സിഎസ്ടിഇ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡനിൽ കാഷ്വൽ ലേബർ/ലാബ് അറ്റൻഡർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിലുള്ള ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കാഷ്വൽ ലേബർ/ലാബ് അറ്റൻഡർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഒരു പ്രോജക്ടിന്റെ ഭാഗമായി ആറു മാസത്തേക്കുള്ള താൽക്കാലിക നിയമനമാണിത്. ജൂലൈ 31-ന് രാവിലെ 10 മണി മുതൽ നേരിട്ടുള്ള അഭിമുഖം നടക്കും. താൽപര്യമുള്ളവർ ഔദ്യോഗിക വിജ്ഞാപനം സൂക്ഷ്മമായി പരിശോധിച്ച് അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുക.
ഒഴിവുകളുടെ വിശദാംശങ്ങൾ
കാഷ്വൽ ലേബർ/ലാബ് അറ്റൻഡർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്.
ശമ്പള വിവരങ്ങൾ
പ്രതിദിന വേതനം 645 രൂപയാണ്. ആറു മാസത്തേക്കുള്ള താൽക്കാലിക നിയമനമാണിത്.
പ്രായപരിധി
2024 ജനുവരി 1-ന് 36 വയസ്സിൽ കൂടാൻ പാടില്ല.
യോഗ്യതാ മാനദണ്ഡങ്ങൾ
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത. ടിഷ്യൂ കൾച്ചർ ലാബിൽ കുറഞ്ഞത് 3 മാസത്തെ പരിചയം (ഗ്ലാസ് വെയർ ക്ലീനിംഗ്, ഓവൻ ഉണക്കൽ, അണുവിമുക്തമാക്കൽ തുടങ്ങിയവ). ഗ്രീൻ ഹൗസ് പരിപാലനം, ടിഷ്യൂ കൾച്ചർ ചെടികളുടെ നഴ്സറി മാനേജ്മെന്റ്, ഫീൽഡ് നടീൽ എന്നിവയിൽ പരിചയം ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ ആപ്ലിക്കേഷൻ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഇന്റർവ്യൂവിന് ഹാജരാകുമ്പോൾ കൊണ്ടുവരേണ്ടതാണ്. ജൂലൈ 31-ന് രാവിലെ 10 മണി മുതൽ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരത്ത് വച്ചാണ് ഇന്റർവ്യൂ നടക്കുക.