Kerala Police Constable NCA Recruitment 2024
കേരള പോലീസിൽ (ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിങ്ങ്) പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് എൻസിഎ വിജ്ഞാപനം പുറത്തിറങ്ങി.എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാവുന്ന ഈ തസ്തികയിൽ 31,100 - 66,800 രൂപ വരെ ശമ്പളം ലഭിക്കും. ജൂലൈ 17 മുതൽ ഓഗസ്റ്റ് 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദമായ വിവരങ്ങൾക്ക് മുഴുവൻ ജോലി വിജ്ഞാപനം വായിക്കാൻ ഉദ്യോഗാർത്ഥികളോട് അഭ്യർത്ഥിക്കുന്നു.

Kerala Police Constable Vacancy 2024
കേരള പോലീസിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് 3 ഒഴിവുകളാണുള്ളത്.
തസ്തിക | ഒഴിവുകൾ |
---|---|
പോലീസ് കോൺസ്റ്റബിൾ | 3 (മുസ്ലിം - എൻസിഎ) |
Kerala Police Constable Salary Details
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 31,100 - 66,800 രൂപ വരെ ശമ്പളം ലഭിക്കും.
തസ്തിക | ശമ്പള സ്കെയിൽ |
---|---|
പോലീസ് കോൺസ്റ്റബിൾ | ₹31,100 - ₹66,800 |
Kerala Police Constable Age Limit Details
അപേക്ഷകർ 18-29 വയസ്സിനിടയിൽ പ്രായമുള്ളവരായിരിക്കണം.
കുറഞ്ഞ പ്രായം | ഉയർന്ന പ്രായം | ജനന തീയതി |
---|---|---|
18 വയസ്സ് | 29 വയസ്സ് | 02.01.1995 - 01.01.2006 |
Kerala Police Constable Qualification Details
എസ്എസ്എൽസി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. മുസ്ലിം സമുദായത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.മുസ്ലിം വിഭാഗത്തിൽ പെടുന്നവർക്ക് മാത്രമാണ് അവസരം.
വിദ്യാഭ്യാസ യോഗ്യത | ശാരീരിക യോഗ്യത |
---|---|
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം | ഉയരം: 167 സെ.മീ, നെഞ്ചളവ്: 81-86 സെ.മീ |
Application Process (How To Apply?)
യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങൾ ചുവടെ:
- www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- 'One Time Registration' പൂർത്തിയാക്കുക (നേരത്തെ ചെയ്തിട്ടില്ലെങ്കിൽ).
- 'Apply Now' ക്ലിക്ക് ചെയ്ത് കാറ്റഗറി നമ്പർ 212/2024 തിരഞ്ഞെടുക്കുക.
- ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ പൂർത്തിയാക്കുക.
- അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2024 ഓഗസ്റ്റ് 14 അർധരാത്രി 12 മണി.