KSWMP Recruitment 2024
കേരള സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പ് കേരള ഖര മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പ്രോജക്ട് ഹെഡ് (ഐടി), പ്രോക്യൂർമെന്റ് എക്സ്പേർട്ട്, സോഷ്യൽ ഡെവലപ്മെന്റ് & ജെൻഡർ എക്സ്പേർട്ട്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം മൾട്ടി ടാസ്കിംഗ് പേഴ്സൺ എന്നീ തസ്തികകളിലേക്കാണ് നിയമനം. താൽക്കാലിക അടിസ്ഥാനത്തിലുള്ള ഈ നിയമനങ്ങൾക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2024 ജൂലൈ 8 മുതൽ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാൻ താഴെ നൽകിയിരിക്കുന്ന വിശദാംശങ്ങൾ വായിക്കുക.
KSWMP Vacancy Details
കേരള ഖര മാലിന്യ സംസ്കരണ പദ്ധതിയുടെ കീഴിൽ ആകെ 5 ഒഴിവുകളാണ് നിലവിലുള്ളത്. ഇതിൽ പ്രോജക്ട് ഹെഡ് (ഐടി), പ്രോക്യൂർമെന്റ് എക്സ്പേർട്ട്, സോഷ്യൽ ഡെവലപ്മെന്റ് & ജെൻഡർ എക്സ്പേർട്ട് എന്നീ തസ്തികകളിൽ ഓരോന്നും ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം മൾട്ടി ടാസ്കിംഗ് പേഴ്സൺ തസ്തികയിൽ രണ്ടും ഒഴിവുകളാണുള്ളത്.
തസ്തിക | ഒഴിവുകൾ |
---|---|
പ്രോജക്ട് ഹെഡ് (ഐടി) | 1 |
പ്രോക്യൂർമെന്റ് എക്സ്പേർട്ട് | 1 |
സോഷ്യൽ ഡെവലപ്മെന്റ് & ജെൻഡർ എക്സ്പേർട്ട് | 1 |
ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം മൾട്ടി ടാസ്കിംഗ് പേഴ്സൺ | 2 |
KSWMP Salary Details
വിവിധ തസ്തികകൾക്ക് വ്യത്യസ്ത ശമ്പള നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രോജക്ട് ഹെഡ് (ഐടി) തസ്തികയുടെ ശമ്പളം സർക്കാർ നിശ്ചയിക്കുന്ന പ്രകാരമായിരിക്കും.
തസ്തിക | ശമ്പളം |
---|---|
പ്രോജക്ട് ഹെഡ് (ഐടി) | സർക്കാർ നിശ്ചയിക്കുന്ന പ്രകാരം |
പ്രോക്യൂർമെന്റ് എക്സ്പേർട്ട് | ₹66,000/- |
സോഷ്യൽ ഡെവലപ്മെന്റ് & ജെൻഡർ എക്സ്പേർട്ട് | ₹66,000/- |
ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം മൾട്ടി ടാസ്കിംഗ് പേഴ്സൺ | ₹26,400/- (കരാർ ജീവനക്കാർക്ക്), ₹755/ദിവസം (ദിവസ വേതനക്കാർക്ക്) |
KSWMP Salary Details
ഓരോ തസ്തികയ്ക്കും വ്യത്യസ്ത പ്രായപരിധികളാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രോജക്ട് ഹെഡ് (ഐടി), പ്രോക്യൂർമെന്റ് എക്സ്പേർട്ട്, സോഷ്യൽ ഡെവലപ്മെന്റ് & ജെൻഡർ എക്സ്പേർട്ട് തസ്തികകൾക്ക് 60 വയസ്സും ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം മൾട്ടി ടാസ്കിംഗ് പേഴ്സൺ തസ്തികയ്ക്ക് 45 വയസ്സുമാണ് പരമാവധി പ്രായപരിധി.
തസ്തിക | പരമാവധി പ്രായപരിധി |
---|---|
പ്രോജക്ട് ഹെഡ് (ഐടി) | 60 വയസ്സ് |
പ്രോക്യൂർമെന്റ് എക്സ്പേർട്ട് | 60 വയസ്സ് |
സോഷ്യൽ ഡെവലപ്മെന്റ് & ജെൻഡർ എക്സ്പേർട്ട് | 60 വയസ്സ് |
ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം മൾട്ടി ടാസ്കിംഗ് പേഴ്സൺ | 45 വയസ്സ് |
KSWMP Qualification Details
ഓരോ തസ്തികയ്ക്കും പ്രത്യേക വിദ്യാഭ്യാസ യോഗ്യതകളും പ്രവൃത്തി പരിചയവും ആവശ്യമാണ്. പ്രോജക്ട് ഹെഡ് (ഐടി) തസ്തികയ്ക്ക് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്‌ഡിയും ബിരുദാനന്തര ബിരുദവും 15 വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്.
തസ്തിക | വിദ്യാഭ്യാസ യോഗ്യത |
---|---|
പ്രോജക്ട് ഹെഡ് (ഐടി) | കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്‌ഡിയും ബിരുദാനന്തര ബിരുദവും + 15 വർഷത്തെ പ്രവൃത്തി പരിചയം |
പ്രോക്യൂർമെന്റ് എക്സ്പേർട്ട് | സാമ്പത്തികശാസ്ത്രം/കൊമേഴ്സ്/പ്രൊക്യുർമെൻ്റ്/മാനേജ്മെൻ്റ്/ ഫിനാൻസ്/ എഞ്ചിനീയറിംഗിൽ ബാച്ചിലേഴ്സ് ബിരുദം + 10 വർഷത്തെ പ്രവൃത്തി പരിചയം |
സോഷ്യൽ ഡെവലപ്മെന്റ് & ജെൻഡർ എക്സ്പേർട്ട് | സോഷ്യൽ സയൻസസ്/സോഷ്യൽ വർക്ക്, ഡെവലപ്‌മെൻ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം + 8 വർഷത്തെ പ്രൊഫഷണൽ പരിചയം |
ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം മൾട്ടി ടാസ്കിംഗ് പേഴ്സൺ | ബിരുദം + പിജിഡിസിഎ/ഡിസിഎ + ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് (ഉയർന്നത്) മലയാളം (താഴ്ന്നത്) + 5 വർഷത്തെ പ്രവൃത്തി പരിചയം |
അപേക്ഷാ ഫീസ് വിശദാംശങ്ങൾ: കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് അപേക്ഷാ ഫീസ് ഒന്നും തന്നെ ആവശ്യമില്ല.
അപേക്ഷിക്കേണ്ട വിധം: യോഗ്യരായ ഉദ്യോഗാർത്ഥികൾ www.cmdkerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.