Kudumbashree Recruitment 2024
കുടുംബശ്രീ ജില്ലാ മിഷനിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർവ്വീസ് പ്രൊവൈഡർ, സെക്യൂരിറ്റി ഓഫീസർ, കമ്മ്യൂണിറ്റി കൗൺസിലർ, ജി.ആർ.സി. റിസോഴ്സ് പേഴ്സൺ, ക്രൈം മാപ്പിംഗ് റിസോഴ്സ് പേഴ്സൺ എന്നീ തസ്തികകളിലേക്കാണ് നിയമനം. ഓരോ തസ്തികയ്ക്കും പ്രത്യേക യോഗ്യതകൾ ആവശ്യമാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ജൂലൈ 24 വൈകുന്നേരം 5 മണി വരെയാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പൂർണ്ണ വിവരങ്ങൾക്കായി ജോലി വിജ്ഞാപനം വായിക്കാൻ ശ്രദ്ധിക്കുക.
Vacancy Details
കുടുംബശ്രീ ജില്ലാ മിഷനിൽ അഞ്ച് വ്യത്യസ്ത തസ്തികകളിലേക്ക് ഒഴിവുകൾ നിലവിലുണ്ട്.
തസ്തിക | ഒഴിവുകൾ |
---|---|
സർവ്വീസ് പ്രൊവൈഡർ | - |
സെക്യൂരിറ്റി ഓഫീസർ | - |
കമ്മ്യൂണിറ്റി കൗൺസിലർ | 3 (കൊന്നത്തടി, ചിന്നക്കനാൽ, ദേവികുളം ഇടമലക്കുടി) |
ജി.ആർ.സി. റിസോഴ്സ് പേഴ്സൺ | 3 (വെള്ളത്തൂവൽ, കരിമണ്ണൂർ, വെള്ളിയാമറ്റം) |
ക്രൈം മാപ്പിംഗ് റിസോഴ്സ് പേഴ്സൺ | 6 (അടിമാലി, മുന്നാർ, പീരുമേട്, അറക്കുളം, കരുണാപുരം, ഉടുമ്പന്നൂർ) |
Salary Details
ബന്ധപ്പെട്ട ഫീൽഡ്തല പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഹോണറേറിയം ലഭ്യമാക്കുന്നതാണ്.
Age Limit Details
25 നും 45 വയസ്സിനുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
Qualification Details
തസ്തിക | യോഗ്യത |
---|---|
സർവ്വീസ് പ്രൊവൈഡർ | ഏതെങ്കിലും വിഷയത്തിൽ 50% മാർക്കിൽ കുറയാതെ റെഗുലർ ബിരുദം, കുടുംബശ്രീ മിഷനിൽ ജെൻഡർ പ്രവർത്തനങ്ങളിൽ പ്രവർത്തിപരിചയം |
സെക്യൂരിറ്റി ഓഫീസർ | എസ്.എസ്.എൽ.സി, സമാന തസ്തികയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം |
കമ്മ്യൂണിറ്റി കൗൺസിലർ | കുടുംബശ്രീ ജില്ലാമിഷനിൽ കമ്മ്യൂണിറ്റി കൗൺസിലറായി 2 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ 50% മാർക്കിൽ കുറയാതെ സോഷ്യൽ വർക്ക്/ സൈക്കോളജി/ സോഷ്യോളജി/ വിമൻ സ്റ്റഡീസ്/ ജെൻഡർ സ്റ്റഡീസ് എന്നിവയിലേതിലെങ്കിലും നേടിയ ബിരുദാനന്തരബിരുദം അല്ലെങ്കിൽ പ്രിഡിഗ്രി/പ്ലസ്ടു പാസ്, ജെൻഡർ റിസോഴ്സ് പേഴ്സണായി 10 വർഷത്തെ പ്രവൃത്തിപരിചയം |
ജി.ആർ.സി. റിസോഴ്സ് പേഴ്സൺ | ഏതെങ്കിലും വിഷയത്തിൽ റെഗുലർ ബിരുദം, കുടുംബശ്രീ പ്രവർത്തനങ്ങളിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം |
ക്രൈം മാപ്പിംഗ് റിസോഴ്സ് പേഴ്സൺ | ഏതെങ്കിലും വിഷയത്തിൽ റെഗുലർ പഠനത്തിൽ നേടിയ ബിരുദം, കുടുംബശ്രീ പ്രവർത്തനങ്ങളിൽ 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം, ഡി.റ്റി.പി. മലയാളം, എം.എസ് ഓഫീസ് പ്രാവീണ്യം |
Application Fees Details
അപേക്ഷാ ഫീസിനെക്കുറിച്ച് വിജ്ഞാപനത്തിൽ പ്രത്യേകം പരാമർശിച്ചിട്ടില്ല.
Application Process (How To Apply?)
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോറം പൂരിപ്പിച്ച്, ആവശ്യമായ രേഖകൾ സഹിതം 2024 ജൂലൈ 22-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ, സി.ഡി.എസ്സുകളിൽ നിന്നോ www.kudumbashree.org എന്ന വെബ് സൈറ്റിൽ നിന്നോ ലഭിക്കുന്നതാണ്.