കേന്ദ്ര സായുധ സേനാ വിഭാഗമായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) 1130 കോൺസ്റ്റബിൾ/ഫയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പുരുഷന്മാർക്ക് മാത്രമുള്ള ഈ നിയമനത്തിൽ കേരളത്തിൽ നിന്ന് 37 ഒഴിവുകളാണുള്ളത്. പ്ലസ് ടു സയൻസ് ജയിച്ചവർക്ക് അപേക്ഷിക്കാം. 2024 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 30 വരെയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്.
CISF Constable/Fire Recruitment 2024 Vacancy Details
സിഐഎസ്എഫിൽ കോൺസ്റ്റബിൾ/ഫയർ തസ്തികയിൽ ആകെ 1130 ഒഴിവുകളാണുള്ളത്.
തസ്തിക | ഒഴിവുകൾ |
---|---|
കോൺസ്റ്റബിൾ/ഫയർ | 1130 |
കേരളത്തിലെ ഒഴിവുകൾ | 37 |
CISF Constable/Fire Recruitment 2024 Salary Details
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,700-69,100 രൂപ വരെ ശമ്പളം ലഭിക്കും.
ശമ്പള സ്കെയിൽ | 21,700-69,100 രൂപ |
---|
CISF Constable/Fire Recruitment 2024 Age Limit Details
അപേക്ഷകരുടെ പ്രായപരിധി 18-23 വയസ്സാണ്. പട്ടികവിഭാഗക്കാർക്കും മറ്റും പ്രായപരിധിയിൽ ഇളവുണ്ട്.
വിഭാഗം | പ്രായപരിധി | ഇളവ് |
---|---|---|
ജനറൽ | 18-23 | - |
പട്ടികജാതി/പട്ടികവർഗ്ഗം | 18-28 | 5 വർഷം |
ഒബിസി | 18-26 | 3 വർഷം |
മുൻ സൈനികർ | 18-26 | 3 വർഷം |
CISF Constable/Fire Recruitment 2024 Qualification Details
അപേക്ഷകർക്ക് പ്ലസ് ടു സയൻസ് ജയിച്ചിരിക്കണം. കൂടാതെ നിശ്ചിത ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത | പ്ലസ് ടു സയൻസ് ജയം അല്ലെങ്കിൽ തത്തുല്യം |
---|---|
ഉയരം | 170 സെന്റിമീറ്റർ (എസ്.ടി: 162.5 സെന്റിമീറ്റർ) |
നെഞ്ചളവ് | 80-85 സെന്റിമീറ്റർ (എസ്.ടി: 77-82 സെന്റിമീറ്റർ) |
CISF Constable/Fire Recruitment 2024 Application Fees Details
അപേക്ഷാ ഫീസ് 100 രൂപയാണ്. എന്നാൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കും മുൻ സൈനികർക്കും ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
CISF Constable/Fire Recruitment 2024 Application Process (How To Apply?)
താല്പര്യമുള്ളവർ https://cisfrectt.cisf.gov.in എന്ന വെബ്സൈറ്റ് വഴി 2024 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ഉദ്യോഗാർത്ഥിയുടെ കയ്യൊപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്‌ലോഡ് ചെയ്യേണ്ടതാണ്.