കോഴിക്കോട് ലുലു മാളിലേക്ക് വിവിധ തസ്തികകളിൽ ജോലിക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. സൂപ്പർവൈസർ, സെയിൽസ്മാൻ/വുമൺ, കാഷ്യർ, സെക്യൂരിറ്റി സൂപ്പർവൈസർ, ഹെൽപ്പർ, സ്റ്റോർകീപ്പർ/ഡാറ്റ ഓപ്പറേറ്റർ തസ്തികകളിലാണ് ഒഴിവുകൾ. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്കും, എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്ന ഒഴിവുകളാണ്. ഇന്റർവ്യൂ മെയ് 05ന് നടക്കും.

കോഴിക്കോട് ലുലു മാൾ റിക്രൂട്ട്‌മെന്റ് വിശദാംശങ്ങൾ
- സ്ഥാപനത്തിന്റെ പേര്: കോഴിക്കോട് ലുലു മാൾ
- ജോലി വിഭാഗം: സ്വകാര്യ മേഖല
- റിക്രൂട്ട്‌മെന്റ് രീതി: നേരിട്ടുള്ള നിയമനം
- തസ്തികയുടെ പേര്: സൂപ്പർവൈസർ, സെയിൽസ്മാൻ/വുമൺ, കാഷ്യർ, സെക്യൂരിറ്റി സൂപ്പർവൈസർ, ഹെൽപ്പർ, സ്റ്റോർകീപ്പർ/ഡാറ്റ ഓപ്പറേറ്റർ
- ജോലി സ്ഥലം: കോഴിക്കോട്, കേരളം
- അപേക്ഷിക്കുന്ന രീതി: വാക്-ഇൻ-ഇന്റർവ്യൂ
- ഇന്റർവ്യൂ തീയതി: മെയ് 05, 2025
കോഴിക്കോട് ലുലു മാൾ ഒഴിവുകൾ 2025
കോഴിക്കോട് ലുലു മാളിൽ താഴെ പറയുന്ന വിഭാഗങ്ങളിൽ ഒഴിവുകൾ:
തസ്തികയുടെ പേര് | വിഭാഗങ്ങൾ |
---|---|
സൂപ്പർവൈസർ | ഹൗസ് കീപ്പിങ്, സ്റ്റേഷനറി, ഹോട്ട് ഫുഡ്, ബേക്കറി, വെയർഹൗസ്, ഇലക്ട്രോണിക്സ്, ഐടി, മൊബൈൽസ്, ഹോം ഫർണിഷിങ്, ജ്വല്ലറി, ലേഡീസ് ഫുട്ട് വെയർ, ലഗേഡ്, ഫ്രോസൺ ഫുഡ്, ഗ്രോസറി ഫുഡ്, വെജിറ്റബിൾ & ഫ്രൂട്ട്സ്, ഹെൽത്ത് & ബ്യൂട്ടി, ഹൗസ്ഹോൾഡ്, വെയർഹൗസ് |
സെയിൽസ്മാൻ/വുമൺ | വിവിധ വിഭാഗങ്ങൾ |
കാഷ്യർ | വിവിധ വിഭാഗങ്ങൾ |
സെക്യൂരിറ്റി സൂപ്പർവൈസർ | സെക്യൂരിറ്റി വിഭാഗം |
ഹെൽപ്പർ | വിവിധ വിഭാഗങ്ങൾ |
സ്റ്റോർകീപ്പർ/ഡാറ്റ ഓപ്പറേറ്റർ | വിവിധ വിഭാഗങ്ങൾ |
കോഴിക്കോട് ലുലു മാൾ പ്രായപരിധി 2025
വിവിധ തസ്തികകൾക്കുള്ള പ്രായപരിധി:
- സെയിൽസ്മാൻ/വുമൺ: 18-30 വയസ്
- സൂപ്പർവൈസർ: 22-35 വയസ്
- കാഷ്യർ: 18-30 വയസ്
- ഹെൽപ്പർ: 20-35 വയസ്
- സ്റ്റോർകീപ്പർ/ഡാറ്റ ഓപ്പറേറ്റർ: 22-38 വയസ്
- സെക്യൂരിറ്റി സൂപ്പർവൈസർ: 25-45 വയസ്
കോഴിക്കോട് ലുലു മാൾ യോഗ്യത 2025
ഓരോ തസ്തികക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത:
തസ്തികയുടെ പേര് | യോഗ്യത | പ്രവൃത്തി പരിചയം |
---|---|---|
സെയിൽസ്മാൻ/വുമൺ | പത്താം ക്ലാസ് പാസ് | എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അവസരം |
സൂപ്പർവൈസർ | വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കിയിട്ടില്ല | വ്യക്തമാക്കിയിട്ടില്ല |
കാഷ്യർ | പ്ലസ് ടു | ഫ്രഷേഴ്സിനും അവസരം |
ഹെൽപ്പർ | വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കിയിട്ടില്ല | ഫ്രഷേഴ്സിന് അവസരം |
സ്റ്റോർകീപ്പർ/ഡാറ്റ ഓപ്പറേറ്റർ | വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കിയിട്ടില്ല | 1-2 വർഷം പ്രവൃത്തി പരിചയം |
സെക്യൂരിറ്റി സൂപ്പർവൈസർ | വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കിയിട്ടില്ല | സെക്യൂരിറ്റി മേഖലയിൽ 1-2 വർഷം പ്രവൃത്തി പരിചയം |
കോഴിക്കോട് ലുലു മാൾ റിക്രൂട്ട്‌മെന്റിന് എങ്ങനെ അപേക്ഷിക്കാം?
- താൽപര്യമുള്ളവർ മെയ് 5ന് രാവിലെ 10 മുതൽ ആരംഭിക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുക.
- കോഴിക്കോട് മാങ്കാവുള്ള ലുലു മാളിലാണ് ഇന്റർവ്യൂ നടക്കുന്നത്.
- ബയോഡാറ്റയും, യോഗ്യത രേഖകളുടെ പകർപ്പുകളും കൈവശം കരുതുക.
- സംശയങ്ങൾക്ക് 0495 6631000 എന്ന നമ്പറിൽ വിളിക്കാം.
- അല്ലെങ്കിൽ [email protected] എന്ന ഐഡിയിലേക്ക് മെയിൽ ചെയ്യുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ