കേരള എക്സൈസ് ആൻ്റ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ തസ്തികയിലേക്ക് കേരള പി.എസ്.സി അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. യോഗ്യതയും ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസും ഉള്ള പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ യോഗ്യത. പ്രതീക്ഷിത ഒഴിവുകളിലേക്കാണ് നിയമനം. താൽപര്യമുള്ളവർക്ക് 2025 നവംബർ 19 വരെ ഓൺലൈൻ വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷിക്കാം.
വിജ്ഞാപന വിവരങ്ങൾ
സ്ഥാപനത്തിൻ്റെ പേര്: |
കേരള എക്സൈസ് ആൻ്റ് പ്രൊഹിബിഷൻ വകുപ്പ് |
തൊഴിൽ വിഭാഗം: |
കേരള സർക്കാർ സർവ്വീസ് |
റിക്രൂട്ട്മെന്റ് തരം: |
നേരിട്ടുള്ള നിയമനം (ജില്ലാ അടിസ്ഥാനത്തിൽ) |
തസ്തികയുടെ പേര്: |
സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ |
കാറ്റഗറി നമ്പർ: |
386/2025 |
ആകെ ഒഴിവുകൾ: |
പ്രതീക്ഷിത ഒഴിവുകൾ (Anticipated Vacancies) |
ജോലി സ്ഥലം: |
കേരളത്തിലെ വിവിധ ജില്ലകൾ (ഓരോ ജില്ലയ്ക്കും പ്രത്യേകം റാങ്ക് ലിസ്റ്റ്) |
ശമ്പളം: |
₹26,500 - 60,700/- |
അപേക്ഷിക്കേണ്ട വിധം: |
ഓൺലൈൻ (ഒറ്റത്തവണ രജിസ്ട്രേഷൻ വഴി) |
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: |
19.11.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ |
ഒഴിവുകളുടെ വിശദാംശങ്ങൾ
തസ്തികയുടെ പേര് |
ഒഴിവുകളുടെ എണ്ണം |
സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ (എല്ലാ ജില്ലകളിലും) |
പ്രതീക്ഷിത ഒഴിവുകൾ (Anticipated Vacancies) |
ശ്രദ്ധിക്കുക: ഉദ്യോഗാർത്ഥികൾക്ക് ഈ വിജ്ഞാപനപ്രകാരം ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കാൻ പാടില്ല. ഓരോ ജില്ലയിലും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. |
പ്രായപരിധി
- 21 - 39 വയസ്സ്. (02.01.1986-നും 01.01.2004-നും ഇടയിൽ ജനിച്ചവരായിരിക്കണം - രണ്ട് തീയതികളും ഉൾപ്പെടെ).
- പട്ടികജാതി/പട്ടികവർഗ്ഗ (SC/ST), മറ്റു പിന്നോക്ക വിഭാഗക്കാർക്ക് (OBC) നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
- യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 വയസ്സ് കവിയാൻ പാടില്ല.
ശമ്പള വിവരങ്ങൾ
തസ്തികയുടെ പേര് |
Pay Scale / Initial Basic Pay |
സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ |
₹26,500 - 60,700/- |
യോഗ്യതാ മാനദണ്ഡങ്ങൾ
തസ്തികയുടെ പേര് |
വിദ്യാഭ്യാസ യോഗ്യത & മറ്റ് യോഗ്യതകൾ |
സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ |
- എസ്.എസ്.എൽ.സി പരീക്ഷയോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം.
- ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ്: ഹെവി ഗുഡ്‌സ് & ഹെവി പാസഞ്ചർ മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിന് 3 വർഷമായി നിലവിലുള്ള സാധുവായ ലൈസൻസും ഡ്രൈവേഴ്സ് ബാഡ്ജും ഉണ്ടായിരിക്കണം.
- ഡ്രൈവിംഗ് ലൈസൻസ് തിരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടങ്ങളിലും (അപേക്ഷയുടെ അവസാന തീയതി, പരീക്ഷ, വെരിഫിക്കേഷൻ) സാധുവായിരിക്കണം.
|
ശാരീരിക യോഗ്യതകൾ (Physical Fitness):
- ഉയരം: കുറഞ്ഞത് 165 സെ.മീ. (പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 160 സെ.മീ.).
- നെഞ്ചളവ്: കുറഞ്ഞത് 83 സെ.മീ., കുറഞ്ഞത് 4 സെ.മീ. വികാസം.
|
അപേക്ഷാ ഫീസ്
- ഈ തസ്തികയിലേക്ക് അപേക്ഷാഫീസ് നൽകേണ്ടതില്ല.
സെലക്ഷൻ പ്രക്രിയ
- യോഗ്യതാ പരീക്ഷ, പ്രായോഗിക പരീക്ഷ (T ടെസ്റ്റ്, റോഡ് ടെസ്റ്റ്), ശാരീരികക്ഷമതാ പരിശോധന, മെഡിക്കൽ ഫിറ്റ്നസ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
- ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള കഴിവ് പി.എസ്.സി നടത്തുന്ന പ്രായോഗിക പരീക്ഷയിലൂടെ പരിശോധിക്കും. T ടെസ്റ്റിൽ വിജയിക്കുന്നവരെ മാത്രമേ റോഡ് ടെസ്റ്റിൽ പങ്കെടുപ്പിക്കുകയുളളൂ.
- നിയമനം നേരിട്ടുള്ള നിയമനം (Direct Recruitment), തസ്തികമാറ്റം വഴിയുള്ള നിയമനം (Recruitment by Transfer) എന്നിവ 3:1 എന്ന അനുപാതത്തിലായിരിക്കും.
- എൻ.സി.സി സർട്ടിഫിക്കറ്റ്, സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ് (SPC) സർട്ടിഫിക്കറ്റ്, പ്രഗത്ഭരായ കായിക താരങ്ങൾ എന്നിവർക്ക് നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് വെയിറ്റേജ് മാർക്ക് നൽകുന്നതാണ്.
- വനിതാ ഉദ്യോഗാർത്ഥികൾക്കും ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കുവാൻ അർഹതയില്ല.
എങ്ങനെ അപേക്ഷിക്കാം?
- കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്യുക.
- നിലവിൽ രജിസ്ട്രേഷൻ ഉള്ളവർ User ID-യും Password-ഉം ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കുക.
- അപേക്ഷിക്കുന്ന ജില്ല തിരഞ്ഞെടുത്ത ശേഷം തസ്തികയോടൊപ്പം കാണുന്ന 'Apply Now' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. പുതിയ പ്രൊഫൈൽ എടുക്കുന്നവർ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണം.
- യോഗ്യതയുള്ള അപേക്ഷകർ മാത്രം എഴുത്ത് പരീക്ഷ എഴുതുമെന്ന സ്ഥിരീകരണം (Confirmation) ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്.
- അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് പ്രൊഫൈലിലെ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തുക.
- അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2025 നവംബർ 19, രാത്രി 12 മണി വരെയാണ്.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ