കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (PSC) കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിലെ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ബി.കോം കോ-ഓപ്പറേഷൻ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2 നിലവിലുള്ള ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷകൾ ഓൺലൈൻ വഴി 2025 നവംബർ 19 വരെ സമർപ്പിക്കാവുന്നതാണ്.
വിജ്ഞാപന വിവരങ്ങൾ
സ്ഥാപനത്തിൻ്റെ പേര്: |
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് |
തൊഴിൽ വിഭാഗം: |
കേരള സർക്കാർ സർവ്വീസ് |
റിക്രൂട്ട്മെന്റ് തരം: |
നേരിട്ടുള്ള നിയമനം (Direct Recruitment) |
തസ്തികയുടെ പേര്: |
ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ |
കാറ്റഗറി നമ്പർ: |
379/2025 |
ആകെ ഒഴിവുകൾ: |
02 (രണ്ട്) |
ജോലി സ്ഥലം: |
കേരളം |
ശമ്പളം: |
₹39,300 - 83,000/- |
അപേക്ഷിക്കേണ്ട വിധം: |
ഓൺലൈൻ (ഒറ്റത്തവണ രജിസ്ട്രേഷൻ വഴി) |
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: |
19.11.2025 ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെ |
ഒഴിവുകളുടെ വിശദാംശങ്ങൾ
തസ്തികയുടെ പേര് |
ഒഴിവുകളുടെ എണ്ണം |
ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ |
02 |
പ്രായപരിധി
- 18 - 36 വയസ്സ്. (02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം - രണ്ട് തീയതികളും ഉൾപ്പെടെ).
- മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും.
- ഈ സ്ഥാപനത്തിൽ പ്രൊവിഷണലായി ജോലി നോക്കിയിട്ടുള്ളവർക്ക്, ആദ്യ നിയമനക്കാലത്ത് നിശ്ചിത പ്രായപരിധി കഴിഞ്ഞിരുന്നില്ലെങ്കിൽ, അവരുടെ പ്രൊവിഷണൽ സർവ്വീസിൻ്റെ ദൈർഘ്യത്തോളം (പരമാവധി അഞ്ച് വർഷം) ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്.
ശമ്പള വിവരങ്ങൾ
തസ്തികയുടെ പേര് |
Pay Scale / Initial Basic Pay |
ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ |
₹39,300 - 83,000/- |
യോഗ്യതാ മാനദണ്ഡങ്ങൾ
തസ്തികയുടെ പേര് |
വിദ്യാഭ്യാസ യോഗ്യത & പ്രവൃത്തിപരിചയം |
ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ |
- ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും കോ-ഓപ്പറേഷൻ പ്രത്യേക വിഷയമായി പഠിച്ചു നേടിയ ബി.കോം ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കിൽ
- ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും കോ-ഓപ്പറേഷനിൽ നേടിയ ഹയർ ഡിപ്ലോമയും ഉണ്ടായിരിക്കണം. അല്ലെങ്കിൽ
- ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും സഹകരണ വകുപ്പു നടത്തുന്ന കോ-ഓപ്പറേഷനിൽ നേടിയ ജൂനിയർ ഡിപ്ലോമയും ഉണ്ടായിരിക്കണം.
|
അപേക്ഷാ ഫീസ്
- ഈ തസ്തികയിലേക്ക് അപേക്ഷാഫീസ് നൽകേണ്ടതില്ല.
സെലക്ഷൻ പ്രക്രിയ
- യോഗ്യരായ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് നിയമന ശിപാർശ നൽകുന്നത്.
- ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ ഒഴിവുകളിൽ 4% ഒഴിവുകൾ ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്കായി സംവരണം ചെയ്തിരിക്കുന്നു.
- തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത്/ഒ.എം.ആർ/ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ, പരീക്ഷ എഴുതുമെന്ന സ്ഥിരീകരണം (Confirmation) പ്രൊഫൈൽ വഴി നൽകണം.
- സ്ഥിരീകരണം നൽകാത്തവരുടെ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം?
- കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്യുക.
- നിലവിൽ രജിസ്ട്രേഷൻ ഉള്ളവർ User ID-യും Password-ഉം ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കുക.
- അപേക്ഷിക്കുന്ന തസ്തികയോടൊപ്പം കാണുന്ന 'Apply Now' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പുതിയതായി പ്രൊഫൈൽ ആരംഭിക്കുന്നവർ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണം. ഫോട്ടോയുടെ താഴെ പേരും തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
- യോഗ്യതയുള്ള അപേക്ഷകർ മാത്രം എഴുത്ത് പരീക്ഷ എഴുതുമെന്ന സ്ഥിരീകരണം (Confirmation) ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്.
- അപേക്ഷ സമർപ്പിച്ച ശേഷം മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയില്ല. ഭാവിയിലെ ആവശ്യങ്ങൾക്കായി അപേക്ഷയുടെ പ്രിൻ്റൗട്ട് എടുത്ത് സൂക്ഷിക്കുക.
- അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2025 നവംബർ 19, രാത്രി 12 മണി വരെയാണ്.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ