നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

സഹകരണ ബാങ്കുകളിൽ ജോലി നേടാം - CSEB Recruitment Notification 2022 - Apply Now

CSEB Kerala Recruitment Notification 2022 : If your eligible apply for this post.check Qualification, Age Limit, Salary, Vacancy details. PDF is given

CSEB Recruitment Notification 2022 ; കേരള സ്റ്റേറ്റ് സഹകരണ സർവീസ് പരീക്ഷ ബോർഡ് (CSEB) കേരളത്തിലെ 14 ജില്ലകളിലുമുള്ള സഹകരണ ബാങ്കുകളിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 6 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

CSEB Kerala Recruitment Notification 2022

CSEB Kerala Recruitment 2022 Details

CSEB Kerala Recruitment 2022 Notification Details
Organization Name Kerala State Co-Operative Service Examination Board (CSEB)
Job Type Kerala Government
Recruitment Type Direct Recruitment
Advt No No.8/2022, 9/2022, 10/2022, 11/2022, 12/2022,13/2022
Post Name Secretary, Chief Accountant, Assistant Secretary, Junior Clerk, Cashier, System Administrator & Data Entry Operator
Total Vacancy 310
Job Location Kerala
Salary Rs.18,000 -53,000
Apply Mode Offline
Last date for submission of application 6th December 2022 (Last Date Extended)

Vacancy Details

കേരള സ്റ്റേറ്റ് സഹകരണ സർവീസ് പരീക്ഷ ബോർഡ് വിവിധ തസ്തികയിലായി 310 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Vacancy
അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ് 07
ജൂനിയർ ക്ലാർക്ക്/ ക്യാഷ്യർ 286
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 03
സെക്രട്ടറി 01
ഡാറ്റാ എൻട്രി ഓപ്പറേറ്റർ 12
ടൈപ്പിസ്റ്റ് 01

Salary Details

സഹകരണ ബാങ്കുകളിലെ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന മാസ ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Salary
സെക്രട്ടറി Rs.23,310 – Rs.57,340
അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ് Rs.19,890 – Rs.62,500/-
ജൂനിയർ ക്ലാർക്ക്/ ക്യാഷ്യർ Rs.17,360 – Rs.44,650
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ Rs.25,910 – Rs.62,500
ഡാറ്റാ എൻട്രി ഓപ്പറേറ്റർ Rs.16,420 – 46,830/-
ടൈപ്പിസ്റ്റ് Rs.19,450-Rs.51,650

Age Limit Details

സഹകരണ ബാങ്കുകളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ ആവശ്യമായ പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

  1. 18 നും 40 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം.
  2. SC/ST ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവ് ലഭിക്കും.
  3. പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മുതിർന്ന അംഗം മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത അവരുടെ കുട്ടികൾക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവ് ലഭിക്കും.
  4. മറ്റ് പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്കും, വിമുക്തഭടൻ മാർക്കും 3 വർഷത്തെ ഇളവ് ലഭിക്കും. അതായത് 43 വയസ്സ് വരെ.
  5. വികലാംഗർക്ക് 10 വർഷവും വിധവകൾക്ക് 5 വർഷവും ഇളവ് ലഭിക്കും.

Educational Qualification Details

വിദ്യാഭ്യാസ യോഗ്യത:

സഹകരണ ബാങ്കുകളിലെ വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

സെക്രട്ടറി

  1. HDC&BM ബിരുദവും അക്കൗണ്ടന്റായി ഏഴുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിനുമുകളിലുള്ള തസ്തികയും.
  2. അല്ലെങ്കിൽ

  3. അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്‌സി (കോ-ഓപ്പറേഷൻ & ബാങ്കിംഗ്), അക്കൗണ്ടന്റായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിനുമുകളിലുള്ള തസ്തികയും.
  4. അല്ലെങ്കിൽ

  5. ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഫിനാൻസ് പ്രധാന വിഷയമായി എം.കോം അല്ലെങ്കിൽ ബാങ്കിംഗ് മേഖലയിൽ മൂന്ന് വർഷത്തെ പരിചയവും സഹകരണ യോഗ്യതയും ഉള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ അംഗത്വം.
  6. അല്ലെങ്കിൽ

  7. ബി.കോം (Co-operation)അക്കൌണ്ടന്റായി ഏഴുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിനുമുകളിലുള്ള തസ്തികയും.

അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ്

എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവകലാശാലാ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി ആൻഡ് ബി.എം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ന്റെ HDC. അല്ലെങ്കിൽ HDCM) അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ) വിജയിച്ചിരിക്കണം.

അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും ബി എസ് സി/ എം എസ് സി അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികം ആയിട്ടുള്ളതും ആയ എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാത്ത ബികോം ബിരുദം.

ജൂനിയർ ക്ലാർക്ക്/ കാഷ്യർ

  1. എസ്എസ്എൽസി അഥവാ തത്തുല്യ യോഗ്യത, സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യത ആയിരിക്കും.
  2. കാസർഗോഡ് ജില്ലയിൽ പെട്ട ഉദ്യോഗാർഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (JDC), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (JDC) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും.
  3. കൂടാതെ സഹകരണം ഐച്ഛികവിഷയമായി എടുത്ത് ബികോം ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി ആൻഡ് ബി.എം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ന്റെ HDC. അല്ലെങ്കിൽ HDCM) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ), അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി എസ് സി ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

  1. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിന് ഡിഗ്രി/ MCA/MSc
  2. EXPERIENCE: Minimum working experience of 3 years in installing, configuring and troubleshooting UNIX/Linux-based environments. Solid experience in administration application stacks (e.g., Tomcat, JBoss, Apache, NGINX). Experience with monitoring systems (Eg. Nagios). Experience in scripting skills (e.g., shell scripts, Perl, Python). Solid networking Knowledge (OSI network layers, TCP/IP). Experience with SAN storage environment with NFS mounts and physical and logical volume management. Experience with tape library backup.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

  1. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.
  2. കേരള/ കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡാറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്.
  3. ഒരു അംഗീകൃത സ്ഥാപനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവൃത്തിപരിചയം.

ടൈപ്പിസ്റ്റ്

  1. എസ്എസ്എൽസി അഥവാ തത്തുല്യ യോഗ്യത
  2. KGTE ഇംഗ്ലീഷ് & മലയാളം ടൈപ്പ് റൈറ്റിംഗ് (ലോവർ)
എങ്ങനെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുവാനുള്ള ലിങ്ക് എന്നിവ ഈ പോസ്റ്റിൻെറ അവസാന ഭാഗത്ത് നൽകിയിട്ട്.

Selection Procedure

കേരള സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് നടത്തുന്ന OMR പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അനുസരിച്ച് ആയിരിക്കും തിരഞ്ഞെടുപ്പ്.

CSEB Recruitment 2022 Category Number

  1. സെക്രട്ടറി: 8/2022
  2. അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ്: 9/2022
  3. ജൂനിയർ ക്ലാർക്ക്/ ക്യാഷ്യർ: 10/2022
  4. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: 11/2022
  5. ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 12/2022
  6. ടൈപ്പിസ്റ്റ്: 13/2022

Application Fees

  1. 150 രൂപയാണ് അപേക്ഷാ ഫീസ്. തുടർന്നുള്ള ഓരോ ബാങ്കിനും 50 രൂപ വീതം അധികമായി പരീക്ഷാഫീസ് അടക്കണം.
  2. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 50 രൂപ.
  3. അപേക്ഷാഫീസ് ഫെഡറൽ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളിൽ ചെലാൻ വഴി നേരിട്ട് അടക്കാവുന്നതാണ്.

How To Apply For KSEB Sub Engineer (Civil) Recruitment 2022?

വിജ്ഞാപനം 8/2022, 9/2022, 10/2022, 11/2022, 12/2022, 13/2022 പ്രകാരം അപേക്ഷകൾ അയയ്ക്കുന്ന ഉദ്യോ ഗാർത്ഥികൾ ആറ് വിജ്ഞാപനങ്ങൾക്കുമുള്ള അപേക്ഷകൾ പ്രത്യേകം കവറുകളിലാക്കി സമർപ്പിക്കേതാണ്.

ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകൾ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാൽ മുഖേനയോ സെക്രട്ടറി, സഹകരണ - സർവ്വീസ് പരീക്ഷാ ബോർഡ് , കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, - തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.

Official Notification Click Here
Application Form Click Here
Official Website Click Here
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment