Kudumbashree Recruitment 2022 ; സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ)യിലെ വിവിധ ജില്ലാ മിഷനുകളിലെ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികകളിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനായി യോഗ്യരായ കേന്ദ്ര-സംസ്ഥാന സർക്കാർ/ അർദ്ധസർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 31 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
കുടുംബശ്രീയിലെ വിവിധ തസ്തികയിലായി 69 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ/പ്രോഗ്രാം ഓഫീസർ | 04 |
ജില്ലാ മിഷൻ കൊ-ഓർഡിനേറ്റർ | 06 |
അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ | 38 |
ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് | 21 |
ജില്ല തിരിച്ചുള്ള ഒഴിവുകൾ ചുവടെ ചേർക്കുന്നു
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ
കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ 1 ഒഴിവ് വീതം.
അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ
- തിരുവനന്തപുരം-2
- കൊല്ലം-3
- പത്തനംതിട്ട-3
- ആലപ്പുഴ-2
- കോട്ടയം-1
- ഇടുക്കി-3
- എറണാകുളം-3
- തൃശൂർ-3
- പാലക്കാട്-4
- മലപ്പുറം-4
- കോഴിക്കോട്-2
- വയനാട്-2
- കണ്ണൂർ-4
- കാസർഗോഡ്-2
ഓഫീസ് സെക്രട്ടേറിയറ്റ്
- സംസ്ഥാന മിഷൻ-1
- തിരുവനന്തപുരം-1
- കൊല്ലം-1
- പത്തനംതിട്ട-2
- കോട്ടയം-2
- ഇടുക്കി-2
- തൃശൂർ-3
- പാലക്കാട്-3
- മലപ്പുറം-1
- വയനാട്-1
- കണ്ണൂർ -1
- കാസർഗോഡ്-3
Salary Details
കുടുംബശ്രീയിലെ വിവിധ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന മാസ ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
- ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ- ₹59300-₹1,20,900
- ജില്ലാ മിഷൻ കോർഡിനേറ്റർ- ₹59,300-₹120900
- അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ- ₹37,400-₹79000
- ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ്- ₹26,500-₹60700
Age Limit Details
കുടുംബശ്രീയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ ആവശ്യമായ പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Age limit |
---|---|
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ/പ്രോഗ്രാം ഓഫീസർ | 01/01/2022 ൽ 50 വയസ്സിൽ താഴെ ഉള്ളവരായിരിക്കണം |
ജില്ലാ മിഷൻ കൊ-ഓർഡിനേറ്റർ | |
അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ | |
ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് |
Educational Qualification Details
വിദ്യാഭ്യാസ യോഗ്യത:
കുടുംബശ്രീയിലെ വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സംസ്ഥാന മിഷൻ) :-
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം ഉള്ളവരായിരിക്കണം. ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന.
- സർക്കാർ /അർദ്ധസർക്കാർ കേന്ദ്രസർക്കാർ സർവ്വീസിലോ, പ്രമുഖ എൻ.ജി.ഒ.കളിലോ ചുരുങ്ങിയത് 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. നിലവിൽ സർക്കാർ സർവ്വീസിൽ സേവനമനുഷ്ഠിക്കുന്ന വരായിരിക്കണം.
- കംപ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ അവതരണം നടത്താനും, മികച്ച ഡാഫ്റ്റിംഗ് നടത്താനുമുള്ള സ്കിൽ ഉണ്ടായിരിക്കണം.
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ:-
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം ഉള്ളവരായിരിക്കണം. ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന.
- സർക്കാർ /അർദ്ധസർക്കാർ കേന്ദ്രസർക്കാർ സർവ്വീസിലോ, പ്രമുഖ എൻ.ജി.ഒ.കളിലോ ചുരുങ്ങിയത് 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. നിലവിൽ സർക്കാർ സർവ്വീസിൽ സേവനമനുഷ്ഠിക്കുന്ന വരായിരിക്കണം.
- കംപ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ അവതരണം നടത്താനും, മികച്ച ഡ്രാഫ്റ്റിംഗ് നടത്താനുമുള്ള സ്കിൽ ഉണ്ടായിരിക്കണം.
അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ:-
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം ഉള്ളവരായിരിക്കണം. ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന.
- കംപ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം.
- സർക്കാർ /അർദ്ധസർക്കാർ കേന്ദ്രസർക്കാർ സർവ്വീസിലോ, പ്രമുഖ എൻ.ജി.ഒ.കളിലോ ചുരുങ്ങിയത് 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. നിലവിൽ സർക്കാർ സർവ്വീസിൽ സേവനമനുഷ്ഠിക്കുന്ന വരായിരിക്കണം.
ഓഫീസ് സെക്രട്ടേറിയറ്റ്:-
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം.
- മൈക്രോസോഫ്റ്റ് വേഡ്, എക്സൽ, പവ്വർപോയിന്റ് തുടങ്ങിയവയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷ് / മലയാളം ടൈപ്പ് ചെയ്യുന്നതിന് അറിവുണ്ടാകണം.
- ക്ലറിക്കൽ ജോലിയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം.
How To Apply For Kudumbashree Recruitment 2022?
എല്ലാ തസ്തികയിലേക്കും തപാൽ വഴി അപേക്ഷ സമർപ്പിക്കാം
അപേക്ഷകൾ അയയ്ക്കേണ്ട വിലാസം : എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ടിഡ് ബിൽഡിംഗ്, ചാലക്കുഴി " ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695011. ഇ-മെയിൽ :- [email protected]
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |