കേരള സിവിൽ സപ്ലൈസ് വകപ്പ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 13 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിലവിൽ ഒരു ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
Data Entry Operator | 01 (മലപ്പുറം ജില്ലയിലാണ് ഒഴിവ്) |
Salary Details
ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of Posts | Salary |
---|---|
Data Entry Operator | Rs.16,500/- |
Age Limit Details
ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ തസ്തികയിലേക്ക് 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
Post Name | Age Limit |
---|---|
Data Entry Operator | 40 വയസ്സ് വരെ. പ്രായം 2023 ജനുവരി 1 അനുസരിച്ച് കണക്കാക്കും. |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
- പ്ലസ് ടു പാസായിരിക്കണം അല്ലെങ്കിൽ PDC അതുമല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
- മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ലോവർ ഗ്രേഡ് ടൈപ്പിംഗ് സർട്ടിഫിക്കറ്റ്.
- കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ്
- എംഎസ് ഓഫീസ് അറിവ് അഭികാമ്യം.
Selection Process
സെലക്ഷൻ കമ്മിറ്റി നടത്തിയ അഭിമുഖത്തിന്റെ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
How To Apply?
മലപ്പുറം ജില്ലയിൽ താമസിക്കുന്നവർക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയൂ. താഴെ കൊടുത്തിരിക്കുന്ന അപേക്ഷാഫോറം പ്രിന്റൗട്ട് എടുക്കുക. പൂരിപ്പിക്കുക. അപേക്ഷ പൂരിപ്പിച്ച ശേഷം കവറിൽ താഴെക്കാണുന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷകൾ 2023 ഫെബ്രുവരി 13ന് വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക.