KSRTC Driver cum Conductor Recruitment 2024
കേരള സർക്കാരിന്റെ കീഴിലുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ തസ്തികകളിലേക്ക് നിയമനത്തിനായി യോഗ്യരായ പത്താം ക്ലാസ്സ് പാസായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ഓൺലൈൻ വഴി 2024 ജൂൺ 10 മുതൽ 30 വരെ അപേക്ഷിക്കാവുന്നതാണ്.
KSRTC Latest Job Notification Details
- സ്ഥാപനത്തിന്റെ പേര്: കേരള സർക്കാരിന്റെ കീഴിലുള്ള കെഎസ്ആർടിസി സ്വിഫ്റ്റ്
- ജോലി വിഭാഗം: ഗവൺമെന്റ്
- റിക്രൂട്ട്മെന്റ് ടൈപ്പ്: താൽകാലിക റിക്രൂട്ട്മെന്റ്
- തസ്തികയുടെ പേര്: ഡ്രൈവർ കം കണ്ടക്ടർ
- ഒഴിവുകളുടെ എണ്ണം: വിവിധ ഒഴിവുകൾ
- ജോലി സ്ഥലം: കേരളത്തിലെ വിവിധ ഭാഗങ്ങൾ
- ശമ്പളം: 20,000 രൂപ മുതൽ 25,000 രൂപ വരെ
- അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ വഴി
- അപേക്ഷിക്കേണ്ട അവസാന തീയതി: 2024 ജൂൺ 30
KSRTC Vacancy Details
കെഎസ്ആർടിസി സ്വിഫ്റ്റിന് കീഴിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്കുള്ള ഒഴിവുകളുടെ എണ്ണം റിപ്പോർട്ട് ചെയ്തിട്ടില്ല. ശമ്പളം 20,000 രൂപ മുതൽ 25,000 രൂപ വരെയാണ്.
Eligibility Criteria For KSRTC Recruitment 2024
- പത്താം ക്ലാസ്സ് വിജയിച്ചിരിക്കണം.
- എം.വി ആക്ട് 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസും കണ്ടക്ടർ ലൈസൻസും കരസ്ഥമാക്കിയിരിക്കണം.
- 30 സീറ്റിൽ കൂടുതലുള്ള വാഹനങ്ങളിൽ അഞ്ചു വർഷത്തിൽ കുറയാത്ത ഡ്രൈവിംഗ് പരിചയം വേണം.
ഉദ്യോഗാർത്ഥികളുടെ പ്രായം 24 മുതൽ 55 വയസ്സിനുള്ളിൽ ആയിരിക്കണം.
KSRTC Recruitment 2024 Application Process
- https://kcmd.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.
- അപേക്ഷിക്കാനുദ്ദേശിക്കുന്ന തസ്തികയുടെ യോഗ്യതകൾ പരിശോധിക്കുക.
- അക്കൗണ്ട് സൃഷ്ടിച്ച് അപേക്ഷ പൂരിപ്പിക്കുക.
- അപേക്ഷ പ്രിന്റൗട്ട് എടുക്കുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ