നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഇന്റര്‍വ്യൂ !! നിരവധി താല്‍ക്കാലിക ജോലി ഒഴിവുകള്‍ | Kerala Government Temporary Jobs

Kerala Government Temporary Jobs,Kerala Government Job Today

കേരള സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിൽ താഴെ പറയുന്ന തസ്തികകളിലേക്ക് PSC പരീക്ഷയില്ലാതെ താൽക്കാലിക നിയമനം നടത്തുന്നുണ്ട്. അർഹരായ ഉദ്യോഗാർഥികൾ അതത് ഓഫീസുമായി ബന്ധപ്പെടണം.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഇന്റര്‍വ്യൂ !! നിരവധി താല്‍ക്കാലിക ജോലി ഒഴിവുകള്‍ | Kerala Government Temporary Jobs

തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ജൂലൈ 11ന് രാവിലെ 10 മണിക്ക് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടക്കും. ടെക്‌നീഷ്യൻ ട്രെയിനി (സ്ത്രീകൾ/പുരുഷന്മാർ) – യോഗ്യത: പ്ലസ്ടു /ഐടിഐ ഇലക്ട്രോണിക്‌സ് / ഇലക്ട്രിക്കൽ, സെയിൽസ്‌ ട്രെയിനി (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: പ്ലസ്ടു /ഡിഗ്രി, റിലേഷൻഷിപ് ഓഫീസർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: പ്ലസ്ടു /ഡിഗ്രി, മാനേജർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: ഡിഗ്രി), അസിസ്റ്റന്റ് മാനേജർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: പ്ലസ്ടു /ഡിഗ്രി, ഡെപ്യൂട്ടി മാനേജർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: ഡിഗ്രി എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. പ്രായപരിധി 35 വയസ്. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2992609, 8921916220.

മാനേജ്‌മെന്റ് ട്രെയിനി നിയമനം

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഐ.റ്റി.ഡി.പി ഓഫീസ്, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ്, ട്രൈബല്‍ എക്‌സ്‌ററന്‍ഷന്‍ ഓഫീസ് എന്നിവടങ്ങളില്‍ മാനേജ്‌മെന്റ് ട്രെയിനിമാരെ നിയമിക്കുന്നു. വയനാട് ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടിക വര്‍ഗ്ഗ യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. ജില്ലയില്‍ 36 ഒഴിവുകളാണുള്ളത്. എസ്.എസ്.എല്‍. പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. 2024 ജനവുരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 35 വയസ്സ് കവിയാത്തവരുമായിരിക്കണം. ഉദ്യോഗാര്‍ത്ഥികളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വൈത്തിരി താലൂക്കിലുളളവര്‍ കല്‍പ്പറ്റ ഐ.റ്റി.ഡി.പി, ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസിലും മാനന്തവാടി താലൂക്കിലുള്ളവര്‍ ടി.ഇ, ടി.ഡി ഓഫീസുകളിലും സുല്‍ത്താന്‍ ബത്തേരി താലൂക്കിലുള്ളവര്‍ ടി.ഇ, ടി.ഡി ഓഫീസുകളിലും അപേക്ഷ നല്‍കണം. പരിശീലന കാലയളവില്‍ പ്രതിമാസം 10000 രൂപ ഹോണറേറിയം ലഭിക്കും. ഫോണ്‍ 04936 202232

കേരള വാട്ടർ അതോറിറ്റിയില്‍ താത്കാലിക നിയമനം

കേരള വാട്ടർ അതോറിറ്റി ഹെഡ് വർക്ക് സബ് ഡിവിഷൻ, ഇരിക്കൂർ, പെരുവളത്തുപറമ്പയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹെൽപർമാരുടെ ഒഴിവിലേക്ക് വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി, ഇരിക്കൂർ, പടിയൂർ, മലപ്പട്ടം എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ജൂലൈ 12 ന് മുമ്പായി അപേക്ഷ നൽകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.ഫോൺ: 0497 2700069

വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ജാഗ്രതാ സമിതി കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ വുമണ്‍ സ്റ്റഡീസ്, , സൈക്കോളജി, , സോഷ്യോളജി എന്നീ വിഷയത്തില്‍ ബിരുദമുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 20 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും.

ജില്ല മാനസികാരോഗ്യ പദ്ധതിയില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യു 12-ന്

ആലപ്പുഴ: ജില്ല മാനസികാരോഗ്യ പദ്ധതി, മാവേലിക്കര വിമുക്തി ഡീ അഡിക്ഷന്‍ സെന്റര്‍ എന്നീ സ്ഥാപനങ്ങളിലേക്ക് സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികകളില്‍ നിയമനത്തിന് വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. താത്പര്യമുള്ളവര്‍ ജൂലൈ 12-ന് ഉച്ചക്ക് രണ്ടിന് ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) വച്ച് നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് പങ്കെടുക്കണം. യോഗ്യത: സൈക്യാട്രിസ്റ്റ്- എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്‌ട്രേഷനും സൈക്യാട്രിയില്‍ പി.ജി/ഡിഗ്രി/ഡിപ്ലോമ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്: ക്ലിനിക്കല്‍ സൈക്കോളിജിയില്‍ എം.ഫില്‍/പി.ജി.ഡി.സി.പി, ആര്‍.സി.ഐ. രജിസ്‌ട്രേഷന്‍.സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍: സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.ഫില്‍./പി.ജി.ഡി.എസ്.ഡബ്ല്യു.

ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കാരുണ്യ സുരക്ഷാ പദ്ധതിയിൽ അവസരം

കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) യ്ക്കു കീഴിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ ഒഴിവുണ്ട്. ജൂലൈ 11 രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. നിയമന കാലാവധി ഒരു വർഷം

സയൻസ് വിഷയത്തിൽ പ്ലസ്ടു / വി.എച്ച്.എസ്.സി / പ്രീ-ഡിഗ്രി കഴിഞ്ഞ്, ബി.എസ്.സി നഴ്‌സിംഗ് അല്ലെങ്കിൽ ജി.എൻ.എം പാസായിരിക്കണം. കേരളാ നഴ്‌സിംഗ് കൗൺസിൽ (കെ.എൻ.എം.സി) രജിസ്‌ട്രേഷൻ നിർബന്ധമാണ്. =

താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് ഒരുമണിക്കൂർ മുമ്പ് സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം. ഫോൺ 0497 2808111

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.