ഇന്ത്യൻ പോസ്റ്റ് പേയ്‌മെൻ്റ്‌സ് ബാങ്കിൽ (IPPB) എക്സിക്യൂട്ടീവ് തസ്തികയിൽ ജോലി ലഭിക്കാൻ നിലവിലെ ഗ്രാമീൺ ഡാക് സേവക്സിന് (GDS) ഒരു അവസരം. തപാൽ വകുപ്പിൽ (Department of Posts - DoP) GDS ആയി സേവനമനുഷ്ഠിക്കുന്നവർക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ആകെയുള്ള 348 ഒഴിവുകളിലേക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത. 2025 ഒക്ടോബർ 9 മുതൽ 2025 ഒക്ടോബർ 29 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
Notification Overview
സ്ഥാപനത്തിൻ്റെ പേര്: |
ഇന്ത്യ പോസ്റ്റ് പേയ്‌മെൻ്റ്‌സ് ബാങ്ക് (IPPB) |
തൊഴിൽ വിഭാഗം: |
ബാങ്കിംഗ്, സർക്കാർ സ്ഥാപനം |
റിക്രൂട്ട്മെന്റ് തരം: |
GDS-ൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ എൻഗേജ്‌മെൻ്റ് |
തസ്തികയുടെ പേര്: |
എക്സിക്യൂട്ടീവ് (Executive) |
ആകെ ഒഴിവുകൾ: |
348 (താൽക്കാലികം) |
ജോലി സ്ഥലം: |
ഇന്ത്യയിലുടനീളമുള്ള ബാങ്കിംഗ് ഔട്ട്ലെറ്റുകൾ |
ശമ്പളം: |
പ്രതിമാസം ₹30,000 |
അപേക്ഷിക്കേണ്ട വിധം: |
ഓൺലൈൻ |
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: |
2025 ഒക്ടോബർ 29 |
Vacancy Details
തസ്തികയുടെ പേര് |
ഒഴിവുകളുടെ എണ്ണം |
Executive |
348 |
Age Limit
- എക്സിക്യൂട്ടീവ് തസ്തികയ്ക്ക് അപേക്ഷിക്കുന്നവരുടെ പ്രായം 2025 ഓഗസ്റ്റ് 1-ന് 20 വയസ്സിനും 35 വയസ്സിനും ഇടയിലായിരിക്കണം.
Salary Details
തസ്തികയുടെ പേര് |
Pay Scale / Initial Basic Pay |
Executive |
പ്രതിമാസം ₹30,000 (നിയമാനുസൃതമായ കിഴിവുകൾ ഉൾപ്പെടെയുള്ള തുക) |
Eligibility Criteria
തസ്തികയുടെ പേര് |
വിദ്യാഭ്യാസ യോഗ്യത & പ്രവൃത്തിപരിചയം |
Executive |
- ഗവൺമെന്റ് ഓഫ് ഇന്ത്യ അംഗീകരിച്ച യൂണിവേഴ്സിറ്റി/സ്ഥാപനത്തിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം (Regular/Distance Learning).
- പ്രധാന കുറിപ്പ്: 2025 ഓഗസ്റ്റ് 1-ന് തപാൽ വകുപ്പിൽ (Department of Posts - DoP) ഗ്രാമിൺ ഡാക് സേവക്സ് (GDS) ആയി എൻഗേജ് ചെയ്തവരായിരിക്കണം അപേക്ഷകർ.
- അപേക്ഷ സമർപ്പിക്കുന്ന സമയത്ത് വിജിലൻസ്/ശിക്ഷാ നടപടികൾ നിലവിലുണ്ടാകരുത്.
|
Application Fees
- എല്ലാ വിഭാഗക്കാർക്കും: ₹750/- (നോൺ-റീഫണ്ടബിൾ)
Selection Process
- ബിരുദത്തിന് ലഭിച്ച മാർക്കിന്റെ ശതമാനത്തെ അടിസ്ഥാനമാക്കി മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.
- ബാങ്കിംഗ് ഔട്ട്ലെറ്റ് തിരിച്ച് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.
- മാർക്ക് തുല്യമാവുകയാണെങ്കിൽ, തപാൽ വകുപ്പിലെ (DoP) സർവീസിൽ സീനിയോറിറ്റി ഉള്ളവർക്ക് മുൻഗണന നൽകും.
- സീനിയോറിറ്റിയും തുല്യമാണെങ്കിൽ ജനനത്തീയതിയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
- ആവശ്യമെങ്കിൽ, ഓൺലൈൻ പരീക്ഷ നടത്താനുള്ള അവകാശം ബാങ്കിൽ നിക്ഷിപ്തമാണ്.
- തിരഞ്ഞെടുക്കപ്പെടുന്നവർ ഡോക്യുമെന്റ് വെരിഫിക്കേഷൻ സമയത്ത് കഴിഞ്ഞ അഞ്ച് വർഷത്തെ പ്രധാന/ചെറിയ പിഴകളുടെ വിവരങ്ങളും, ഡിവിഷണൽ/സബ് ഡിവിഷണൽ മേധാവിയുടെ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഹാജരാക്കണം.
How to Apply?
- ഇന്ത്യ പോസ്റ്റ് പേയ്‌മെൻ്റ്‌സ് ബാങ്കിന്റെ (IPPB) ഔദ്യോഗിക വെബ്സൈറ്റായ www.ippbonline.com സന്ദർശിക്കുക.
- വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള അപേക്ഷാ ലിങ്ക് (Apply Link) വഴി ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടലിൽ പ്രവേശിക്കുക.
- ആവശ്യമായ വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യസ യോഗ്യതകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും കൃത്യമായി പൂരിപ്പിക്കുക.
- ഒരു ഒഴിവിലേക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.
- അപേക്ഷാ ഫീസായ ₹750/- ഓൺലൈനായി അടയ്ക്കുക.
- അവസാന തീയതിയായ 2025 ഒക്ടോബർ 29-ന് മുൻപ് അപേക്ഷാ ഫോം സമർപ്പിക്കുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ