Travancore Devaswom Board Recruitment 2022 : ശബരിമല ദേവസ്വം മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ചുവടെ വിവരിക്കുന്ന വെർച്വൽ – ക്യൂ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്ററായി ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി ജോലി ചെയ്യുവാൻ താത്പര്യമുള്ള ഹിന്ദുക്കളും തദ്ദേശവാസികളുമായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

Travancore Devaswom Board Recruitment 2022 Details
Travancore Devaswom Board Notification 2022 Details | |
---|---|
Organization Name | Travancore Devaswom Board |
Job Type | Kerala Govenment |
Recruitment Type | Direct Recruitment |
Advt No | No.18561/19 |
Post Name | Data Entry Operator |
Salary | Rs.20,000 – 22,000/- |
Apply Mode | Walk in Interview |
Interview Date | 11th October 2022 |
Vacancy Details
ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലാണ് ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ന്‍റെ പുതിയ അറിയിപ്പ് അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു.
- ശ്രീകണ്ഠേശ്വരം ദേവസ്വം , തിരുവനന്തപുരം
- കൊട്ടാരക്കര ദേവസ്വം
- നിലയ്ക്കൽ ദേവസ്വം
- പന്തളം വലിയകോയിക്കൽ ദേവസ്വം
- എരുമേലി ദേവസ്വം
- ഏറ്റുമാനൂർ ദേവസ്വം
- വൈക്കം ദേവസ്വം
- പെരുമ്പാവൂർ ദേവസ്വം
- കീഴില്ലം ദേവസ്വം , പെരുമ്പാവൂർ
- കുമളി , ഇടുക്കി
- മൂഴിക്കൽ ( മുക്കുഴി ) , ഇടുക്കി
- ചെങ്ങന്നൂർ
Salary Details
ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് പ്രതിദിന വേതനം 755 / – രൂപ ലഭിക്കുന്നതാണ്.
Age Limit Details
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Age Limit |
---|---|
ഡാറ്റാ എൻട്രി ഓപ്പറേറ്റർ | 18 നും 60 നും മധ്യേ |
Educational Qualification Details
വിദ്യാഭ്യാസ യോഗ്യത:
തിരുവിതാംകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ച ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്ന തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qualification |
---|---|
ഡാറ്റാ എൻട്രി ഓപ്പറേറ്റർ | പ്ലസ് ടു വും , അതോടൊപ്പം ഗവണ്മെന്റ് അംഗീകൃത DPCS ( NCVT ) / DCA / തത്തുല്യം |
How To Apply For ravancore Devaswom Board Recruitment 2022?
അപേക്ഷകർ ദേവസ്വം ബോർഡിന്റെ വിവിധ ഗ്രൂപ്പ് ആഫീസുകളിലെ നോട്ടീസ് ബോർഡുകളിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുളള (ചുവടെ അപ്ലിക്കേഷൻ ഫോം നൽകിയിട്ടുണ്ട്.) മാതൃകയിൽ വെളളപ്പേറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേ ക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം, മതം, പൂർണമായ മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകകൾ, ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പുകൾ, ആറ് മാസത്തിനകം എടുത്തിട്ടുളള പാസ്സ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 11/10/2022 ന് പകൽ 11 മണി മുതൽ തിരുവനന്തപുരം നന്തൻകോട് ദേവസ്വം ആസ്ഥാനത്തുളള സുമംഗലി ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
Official Notification | Click Here |
Application Form (അവസാന പേജിൽ ) | Click Here |
Official Website | Click Here |