ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല (പ്രിസം) പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് താത്കാലിക പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും പാനൽ തയാറാക്കുക. അപേക്ഷകൾ ഫെബ്രുവരി 15 വരെ careers.cdit.org എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കാം.
Vacancy Details
സബ് എഡിറ്റർ,കണ്ടന്റ് എഡിറ്റർ,ഇൻഫർമേഷൻ അസിസ്റ്റന്റ് തസ്തികയിൽ നിലവിൽ 115 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
സബ് എഡിറ്റർ | 20 |
കണ്ടന്റ് എഡിറ്റർ | 19 |
ഇൻഫർമേഷൻ അസിസ്റ്റന്റ് | 76 |
Salary Details
ഒരു മാസത്തിലെ ആകെ പ്രവൃത്തി ദിനങ്ങളിൽ ജോലിക്ക് നിയോഗിക്കുന്ന ദിവസങ്ങളും സ്പെഷ്യൽ സ്റ്റോറികളുടെ എണ്ണവും കണക്കാക്കി പ്രതിഫലം നൽകുന്നതാണ്. മുഴുവൻ പ്രവൃത്തി ദിനങ്ങളിലും സേവനമനുഷ്ടിക്കുന്ന എംപാനൽ ചെയ്യപ്പെട്ടിട്ടുള്ളവർക്ക് പരമാവധി നിശ്ചയിച്ചിട്ടുള്ള പ്രതിമാസ പ്രതിഫലം ചുവടെ പറയും പ്രകാരമാണ്.
Post Name | Salary |
---|---|
സബ് എഡിറ്റർ | ₹21,780/- |
കണ്ടന്റ് എഡിറ്റർ | ₹17,940/- |
ഇൻഫർമേഷൻ അസിസ്റ്റന്റ് | ₹16,940/- |
Age Limit Details
സബ് എഡിറ്റർ,കണ്ടന്റ് എഡിറ്റർ,ഇൻഫർമേഷൻ അസിസ്റ്റന്റ് തസ്തികയിൽ തസ്തികയിലേക്ക് 35 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
Post Name | Age Limit |
---|---|
സബ് എഡിറ്റർ | 01-01-2023ൽ 35 വയസ്സ് |
കണ്ടന്റ് എഡിറ്റർ | |
ഇൻഫർമേഷൻ അസിസ്റ്റന്റ് |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
സബ് എഡിറ്റർ,കണ്ടന്റ് എഡിറ്റർ,ഇൻഫർമേഷൻ അസിസ്റ്റന്റ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qulification |
---|---|
സബ് എഡിറ്റർ | ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം / പബ്ലിക് റിലേഷൻസ് / മാസ് കമ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേണലിസം / പബ്ലിക് റിലേഷൻസ് / മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത സർവകലാശാല ബിരുദമോ ജേണലിസം ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ / അർധസർക്കാർ സ്ഥാപനങ്ങളുടെ പി.ആർ, വാർത്താ വിഭാഗങ്ങളിലോ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം |
കണ്ടന്റ് എഡിറ്റർ | ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും കണ്ടെന്റ് എഡിറ്റിങ്ങിലും വീഡിയോ എഡിറ്റിങ്ങിലും പ്രാവീണ്യവുമുള്ളവർക്ക് കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷിക്കാം. വിഡിയോ എഡിറ്റിങ്ങിൽ പ്രവൃത്തിപരിചയമുള്ളവർക്കു മുൻഗണന ലഭിക്കും. |
ഇൻഫർമേഷൻ അസിസ്റ്റന്റ് | ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം / പബ്ലിക് റിലേഷൻസ് / മാസ് കമ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേണലിസം / പബ്ലിക് റിലേഷൻസ് / മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത ബിരുദവും പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ ഓൺലൈൻ മാധ്യമങ്ങളിലോ സർക്കാർ / അർധസർക്കാർ സ്ഥാപനങ്ങളുടെ പി.ആർ, വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. |
Selection Process
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് പാനൽ പട്ടിക തയ്യാറാക്കുന്നത്. എഴുത്ത് പരീക്ഷ ജില്ല അടിസ്ഥാനത്തിലും അഭിമുഖം മേഖലാ അടിസ്ഥാനത്തിലുമായിരിക്കും നടത്തുന്നത്.
Important Dates
- ഓൺലൈനായി അപേക്ഷ നൽകേണ്ട അവസാന തിയതി: ഫെബ്രുവരി 15
- എഴുത്തു പരീക്ഷാ തിയതി: ഫെബ്രുവരി 21
- അഭിമുഖം: മാർച്ച് 2, 3, 4
- റാങ്ക് പട്ടിക: മാർച്ച് ആദ്യ വാരം.
How To Apply?
careers.cdit.org വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.