നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ താല്‍കാലിക ഒഴിവുകള്‍ - Kerala Government Temporary Jobs Today

Kerala Government Temporary Jobs : hort-term employment opportunities offered by the state govt. for various roles & durations.

കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ള കേരള സർക്കാർ താത്കാലിക ജോലികൾ ചുവടെ ചേർക്കുന്നു.

Kerala Government Temporary Jobs Today

കണ്ണൂര്‍ ജില്ലയില്‍ ഹോം ഗാര്‍ഡ്‌സ് നിയമനം

ജില്ലയില്‍ പൊലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പുകളില്‍ ഹോംഗാര്‍ഡ്‌സ് വിഭാഗത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് യോഗ്യരായ പുരുഷ/ വനിത ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: ആര്‍മി/ നേവി/ എയര്‍ഫോഴ്‌സ്/ബിഎസ്എഫ്/ സിആര്‍പിഎഫ്/സിഐഎസ്എഫ്/എന്‍എസ്ജി/എസ്എസ്ബി/ആസ്സാം റൈഫിള്‍സ് എന്നീ അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നോ പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നോ വിരമിച്ച സേനാംഗമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത: എസ് എസ് എല്‍ സി/തത്തുല്യം. പ്രായം 35നും 58നും ഇടയില്‍.

അപേക്ഷാ ഫോറത്തിന്റെ മാതൃക ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ജില്ലാ ഫയര്‍ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (ഒന്ന് അപേക്ഷയില്‍ പതിക്കണം), ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്റെ/ മുന്‍ സേവനം തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ്, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, അസി.സര്‍ജന്റെ റാങ്കില്‍ കുറയാത്ത ഒരു മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ ശാരീരിക ക്ഷമതാ സാക്ഷ്യപത്രം ജില്ലാ ഫയര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി: മാര്‍ച്ച് 31. യോഗ്യരായ ഉദ്യോഗാര്‍ഥികളെ കായിക ക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും. 100 മീറ്റര്‍ ദൂരം 18 സെക്കന്റിനുള്ളില്‍ ഓടിയെത്തുക, മൂന്ന് കിലോമീറ്റര്‍ ദൂരം 30 മിനിറ്റിനുള്ളില്‍ നടന്ന് എത്തുക എന്നിവയാണ് കായിക ക്ഷമതാ പരീക്ഷ. ഫോണ്‍: 0497 2701092.

നാഷണൽ ആയുഷ് മിഷനിൽ ഒഴിവുകൾ

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കി വരുന്ന പ്രോജക്ടുകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. മെഡിക്കൽ ഓഫീസർ (ശല്യതന്ത്രവിഭാഗം) (ഗവേഷണം), നഴ്‌സ് (ആയുർവേദം), ഫാർമസിസ്റ്റ് (ഹോമിയോപ്പതി) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ബി.എ.എം.എസ്, ശല്യതന്ത്ര പി.ജി, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ, ഒരു വർഷത്തെ ആയുർവേദ നഴ്‌സിങ് സർട്ടിഫിക്കറ്റ് (DAME), CCP/NCP/ തത്തുല്യം എന്നിവയാണ് യഥാക്രമം യോഗ്യതകൾ. മെഡിക്കൽ ഓഫീസറുടെ അഭിമുഖം മാർച്ച് 29 ന് 11 മണിക്കും നഴ്‌സ്, മാർച്ച് 30 ന് 11 മണിക്കും ഫാർമസിസ്റ്റിന്റേത് ഏപ്രിൽ 4 ന് 11 മണിക്കും നടക്കും. അഭിമുഖം നടക്കുന്ന സ്ഥലം: DPMSU (നാഷണൽ ആയുഷ് മിഷൻ), ആരോഗ്യഭവൻ ബിൽഡിങ്, അഞ്ചാം നില, തിരുവനന്തപുരം. മൂന്ന് തസ്തികകൾക്കും 40 വയസാണ് പ്രായപരിധി. ആദ്യ രണ്ട് തസ്തികകൾക്ക് മാർച്ച് 24 ഉം, മൂന്നാമത്തേതിന് മാർച്ച് 25 മാണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ നിശ്ചിത തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9072650494.

താല്‍ക്കാലിക നിയമനം

ഹാര്‍ബര്‍ എഞ്ചിനീയറിങ് കണ്ണൂര്‍ ഡിവിഷന്റെ കീഴിലുള്ള മാപ്പിളബേ, അഴീക്കല്‍, തലായ് എന്നീ സബ് ഡിവിഷനുകളില്‍ ഡ്രാഫ്റ്റ്‌സ്മാന്‍/ ഓവര്‍സിയര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീയറിങ്ങ് ഐ ടി ഐ സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ബി ടെക് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി, മേല്‍വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ മാര്‍ച്ച് 31നകം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിവിഷന്‍, ഫിഷറീസ് കോംപ്ലക്‌സ്, കണ്ണൂര്‍ 17 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2732161. ഇ മെയില്‍: [email protected].

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഒഴിവുകൾ

മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രോജക്ട് എച്ച്എംസി വഴി രാത്രികാല ഡോക്ടർ 2, ഫാർമസിസ്റ്റ് 1, പാലിയേറ്റീവ് ഡ്രൈവർ 1, എക്‌സ്‌റേ ടെക്നീഷ്യൻ 2, ആംബുലൻസ് ഡ്രൈവർ 1, ഡാറ്റാ എൻട്രി ഓപ്പറേറ്റർ 1, സെക്യൂരിറ്റി 1 എന്നീ തസ്തികളിലേക്ക് 28ന് രാവിലെ 10.30ന് മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് കൂടിക്കാഴ്ച നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 25ന് വൈകുന്നേരം 3 മണിക്ക് മുൻപ് അപേക്ഷ അസൽ രേഖകൾ പകർപ്പ് സഹിതം പരിശോധനയ്ക്കായി മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഹാജരാക്കേണ്ടതാണ്. എല്ലാ തസ്തികകൾക്കും സർക്കാർ നിഷ്കർഷിച്ച യോഗ്യത ഉണ്ടായിരിക്കണം.

അക്കൗണ്ടൻറ് കം സൂപ്പർവൈസർ ഒഴിവ്

അതിരപ്പിള്ളി ചിക്കളയിൽ സ്ഥിതിചെയ്യുന്ന അതിരപ്പിള്ളി ട്രൈബൽ വാലി ഫാർമർ പ്രാഡ്യൂസർ കമ്പനി അക്കൗണ്ടന്റ് കം സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം, ടാലി സോഫ്റ്റ്‌വെയർ എന്നിവയാണ് യോഗ്യത. എസ് ടി ക്കാർക്ക് മുൻഗണന. താല്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ പ്രവൃത്തിപരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡാറ്റയോടൊപ്പം കമ്പനി ഓഫീസിൽ നേരിട്ടോ [email protected], [email protected] എന്ന ഇമെയിൽ വഴിയോ അയക്കേണ്ടതാണ്. അപക്ഷേൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 30 വൈകിട്ട് 6 മണി. ഫോൺ 9074299279.

ഡയാലിസിസ് ടെക്‌നീഷന്‍ ഒഴിവ്

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷന്‍ തസ്തികയില്‍ കരാര്‍-ദിവസവേതനാടിസ്ഥാനത്തില്‍ ഒഴിവ്. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡയാലിസിസ് ടെക്‌നീഷന്‍ ഡിപ്ലോമ/ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ ഡയാലിസിസ് യൂണിറ്റില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുള്ള (ബിഎസ്.സി/ജി.എന്‍.എം) സ്റ്റാഫ് നഴ്‌സ് എന്നിവരെ പരിഗണിക്കും. പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ് അധികരിക്കരുത്. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത, മാര്‍ക്ക് ലിസ്റ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി മാര്‍ച്ച് 28 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നേരിട്ട് എത്തണം.

പ്രോജക്ട് ഫെല്ലോ ഒഴിവ്

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ കേന്ദ്ര കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള നാളീകേര വികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന പ്രോജക്ടിൽ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവുണ്ട്. രണ്ട് വർഷത്തേക്കുള്ള താത്കാലിക ഒഴിവിൽ 55 ശതമാനത്തിൽ കുറയാതെ എം.എസ്.സി കെമസ്ട്രി/ പോളിമെർ കെമസ്ട്രി/ അനലറ്റിക്കൽ കെമസ്ട്രി പാസായവരെ വാക് ഇൻ ഇന്റർവ്യൂവിന് ക്ഷണിച്ചു. NET/GATE യോഗ്യതകൾ അഭിലഷണീയം. വനിതകൾക്ക് മുൻഗണന. അപേക്ഷകർ 28ന് രാവിലെ 9.30ന് സർക്കാർ വനിതാ കോളേജിലെ രസതന്ത്ര വിഭാഗത്തിൽ എത്തണം.

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.