UCO Bank Recruitment 2024
UCO ബാങ്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 544 അപ്രെന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഏതെങ്കിലും ഡിഗ്രി യോഗ്യതയുള്ള 20 മുതൽ 28 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 15,000 രൂപ ശമ്പളമുള്ള ഈ തസ്തികയിലേക്ക് 2024 ജൂലൈ 16 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ജോലി വിവരങ്ങൾ പരിശോധിച്ച് അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുക.
ഒഴിവുകളുടെ വിശദാംശങ്ങൾ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 544 ഒഴിവുകളാണുള്ളത്. പശ്ചിമബംഗാളിൽ 85 ഒഴിവുകളും, ഉത്തർപ്രദേശിൽ 47 ഒഴിവുകളും, ഒഡീഷയിൽ 44 ഒഴിവുകളും ഉൾപ്പെടെയാണ് നിയമനം. കേരളത്തിൽ 9 ഒഴിവുകളാണുള്ളത്.
ശമ്പള വിവരങ്ങൾ: തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 15,000 രൂപ ശമ്പളം ലഭിക്കും.
പ്രായപരിധി: അപേക്ഷകർക്ക് 20 മുതൽ 28 വയസ്സുവരെ പ്രായമുണ്ടായിരിക്കണം. എസ്സി/എസ്ടി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.
അപേക്ഷിക്കേണ്ട വിധം:
- https://nats.education.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഹോംപേജിലെ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.
- യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കുക.
- പുതിയ അക്കൗണ്ട് സൃഷ്ടിക്കുക.
- അപേക്ഷാ ഫോം പൂരിപ്പിക്കുക.
- ആവശ്യമെങ്കിൽ ഫീസ് അടയ്ക്കുക.
- അപേക്ഷ സമർപ്പിച്ച് പ്രിന്റൗട്ട് എടുക്കുക.