ടൂറിസം വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലകളിലെ വിവിധ ബീച്ചുകളിൽ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുകളെ തിരഞ്ഞെടുക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ 2023 ഫെബ്രുവരി 15 വൈകുന്നേരം 5 മണിക്ക് മുൻപ് അയക്കേണ്ടതാണ്.
Vacancy Details
ലൈഫ് ഗാർഡ് തസ്തികയിൽ നിലവിൽ 8 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
ലൈഫ് ഗാർഡ് | 08 (തിരുവനതപുരം ജില്ലയിലാണ് 7 ഒഴിവുകൾ എറണാകുളം ജില്ലയിൽ ഒരു ഒഴിവ് ഉണ്ട്) |
Salary Details
ലൈഫ് ഗാർഡ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of Posts | Salary |
---|---|
ലൈഫ് ഗാർഡ് | പ്രതിദിനം 730 രൂപ |
Age Limit Details
ലൈഫ് ഗാർഡ് തസ്തികയിൽ തസ്തികയിലേക്ക് 35 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
Post Name | Age Limit |
---|---|
ലൈഫ് ഗാർഡ് | 18നും 35 നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. നാവികസേനയിൽ നിന്ന് വിരമിച്ചവർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ് അനുവദിക്കും. പ്രായം 2023 ജനുവരി 1 അനുസരിച്ച് കണക്കാക്കും. |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
ലൈഫ് ഗാർഡ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
ഫിഷർമാൻ: ഏഴാം ക്ലാസ് പാസായിരിക്കണം. കൂടാതെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും കടലിൽ നീന്തൽ അറിയാവുന്ന ആളാണെന്നും ഫിഷർമാൻ ആണെന്നും തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
ജനറൽ: എസ്എസ്എൽസി പാസായിരിക്കണം. സ്കൂൾ കോളേജ് കായിക മത്സരങ്ങളിൽ നീന്തലിൽ സംസ്ഥാനതലത്തിൽ പങ്കെടുത്തിട്ടുള്ളവരായിരിക്കണം. കടലിൽ നീന്താൻ അറിയണം.
എക്സ് നേവി: എസ്എസ്എൽസി പാസായിരിക്കണം. നാവികസേനയിൽ കുറഞ്ഞത് 15 വർഷത്തെ സേവനം. ശാരീരിക യോഗ്യത: ഉയരം അഞ്ചടി 5 ഇഞ്ച്, നെഞ്ചളവ് 80 - 85 സെന്റീമീറ്റർ.
How To Apply?
അപേക്ഷകൾ ടൂറിസം വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം റീജിയണൽ ജോയിന്റ് ഡയറക്ടർമാർക്കാണ് സമർപ്പിക്കേണ്ടത്. ശാരീരിക യോഗ്യത, കായികശേഷി, കടലിൽ നീന്തുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനുമുള്ള കഴിവ് ആരോഗ്യാവസ്ഥ എന്നിവ പരിശോധിച്ച ശേഷം നടക്കുന്ന ഇന്റർവ്യൂവിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലേക്കും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും ഒഴിവുകളുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റിൽ നിന്ന് താൽക്കാലിക നിയമനം നൽകുന്നതുമാണ്.
അപേക്ഷാഫോറം ടൂറിസം വകുപ്പിന്റെ തിരുവനന്തപുരം ആസ്ഥാനക്കാര്യാലയത്തിലും തിരുവനന്തപുരം, എറണാകുളം മേഖലാ ഓഫീസുകളിലും സൗജന്യമായി ലഭ്യമാണ്. ആവശ്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ അവസാന തീയതിക്ക് മുൻപ് ലഭിക്കത്തക്ക വിധത്തിൽ അതാത് മേഖല ജോയിന്റ് ഡയറക്ടർമാർക്ക് അയക്കേണ്ടതാണ്. അപേക്ഷകൾ2023 ഫെബ്രുവരി 15 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
തിരുവനന്തപുരം ജില്ല: റീജിയണൽ ജോയിന്റ് ഡയറക്ടർ, ടൂറിസം വകുപ്പ്, നോർക്ക ബിൽഡിങ്, തൈക്കാട്, തിരുവനന്തപുരം
എറണാകുളം ജില്ല: റീജിയണൽ ജോയിന്റ് ഡയറക്ടർ, ടൂറിസം വകുപ്പ്, ബോട്ട് ജെട്ടി കോംപ്ലക്സ്, എറണാകുളം - 11